0%

Chapter Title : കനലെരിയും കാലം 2 [ഭാവനക്കാരൻ]

Author : Kambikathakal Read All Parts 193

വൃദ്ധൻ എന്റെ കണ്ണിലേക്ക് ഒരു വല്ലാത്ത നോട്ടം നോക്കി. എന്നിട്ട് ട്രെയിനിന്റെ ഇടവഴിയിലൂടെ ദൂരേക്ക് നോക്കി. ഞാനും ആദ്ദേഹം നോക്കിയ ദിശയിലേക്ക് നോക്കി. അവിടെ ആരൊക്കെയോ കൈകൊട്ടുന്നു. സൂക്ഷിച്ച് നോക്കിയപ്പോൾ ട്രാൻസ്‌ഗേൾസ് ആണ്. ഞാൻ ഒന്നും ചോദിക്കാതെ അവരുടെ അടുത്തേക്ക് പോയി.

എന്തൊ ഒരു ശക്തി എന്നെ അങ്ങോട്ടേക്ക് വലിച്ചു. നടന്നു നിന്നത് അതിൽ ഒരാളുടെ അടുത്താണ്.

അവരുടെ മുഖത്തേക്ക് ഞാൻ നോക്കി. എന്റെ മുഖത്തേക്ക് അവർ ഒരു ചിരിയോടെ നോക്കി, കൈ കൊട്ടി പൈസ ചോദിച്ചു. എന്റെ കയ്യിൽ ഒരു പത്ത് രൂപയുടെ നോട്ട് ഉണ്ടായിരുന്നു. അത് എടുത്ത് അവരുടെ കൈയിലേക്ക് കൊടുത്തു. അവർ വല്ലാത്ത നോട്ടത്തോടെ ആ നോട്ട് എടുത്ത് മറുകൈയിലേക്ക്‌ വെച്ചു. വീണ്ടും അവർ എന്നെ നോക്കി. "ഞാനും കൂടെ വന്നോട്ടെ നിങ്ങളുടെ കൂടെ" എന്റെ വായിൽ നിന്ന് തന്നെ ആണോ ഇത് വന്നത് എന്ന് എനിക്ക് അറിയില്ല. അവരും അതിശയത്തോടെ എന്നെ നോക്കി. കുറച്ച് നേരത്തേക്ക് ഞങ്ങൾ ഒന്നും തന്നെ മിണ്ടിയില്ല.

"നീ ആലോചിച്ചിട്ടാണോ ഈ പറയുന്നേ" അവർ എന്നോട് ചോദിച്ചു. അതേയെന്ന് ഞാൻ തലയാട്ടി. പിന്നെ ഞങ്ങൾ ഒന്നും തന്നെ മിണ്ടിയില്ല. അവർ കൂടെ ഉള്ളവരോട് എന്നെക്കുറിച്ചു എന്തൊക്കെയോ പറയുന്നു തർക്കിക്കുന്നു ചിരിക്കുന്നു. അവസാനം അവർ ഓരോന്ന് ആയി വന്ന് എന്നെ പരിചയപെട്ടു.

അവർ ചോദിച്ച ചോദ്യങ്ങൾക് എല്ലാം ഞാൻ യാന്ദ്രികമായി ഉത്തരം പറഞ്ഞു.

അടുത്ത സ്റ്റേഷൻ എത്തിയെന്ന് തോന്നുന്നു ട്രെയിനിന്റെ വേഗത കുറഞ്ഞു വന്നു.

അവർ എന്നെ കൈ ആട്ടി വിളിച്ചു. ഞാൻ അവരുടെ അടുത്തേക്ക് പോയി.

"ഇറങ്ങിക്കോളു"

💬 Comments

View all comments