Chapter Title : കനേഡിയൻ മല്ലു 3 [അർജുനൻ സാക്ഷി]
അടുത്തേക്ക് ചെന്നു മേശപ്പുറത്തിരുന്ന ബിയർ കുപ്പിയെടുത്ത് ഒരുത്തൻറെ തലക്ക് തന്നെ അടിച്ചു... പെട്ടെന്ന് അവന്മാർ എണീറ്റ് എന്നെ കസേരയെടുത്ത് അടിക്കാൻ വന്നു.. ഞാൻ അവൻറെ വയറിൽ തന്നെ ഒരു ചവിട്ടു വെച്ച് കൊടുത്തു... പിന്നെ മറ്റൊരുത്തൻ റെ നെഞ്ചിലും ചവിട്ടി തുടർന്ന് അവിടെ ഇരുന്ന ഒരു കമ്പി എടുത്ത് തലങ്ങും വിലങ്ങും അവന്മാരെ അടിച്ചു.... കുറച്ചു കഴിഞ്ഞപ്പോൾ തായ്‌ലൻഡ് പോലീസ് വന്നു (റസ്റ്റോറൻറ് ഇൽ ഉള്ളവർ പോലീസിനെ വിളിച്ചതായിരുന്നു .).. ഞാൻ അവരോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു പറഞ്ഞു അഞ്ജലിയുടെ യുടെ പരാതിയിൽ അവർ അവരെ അറസ്റ്റ് ചെയ്തു....
തുടർന്ന് ഞങ്ങൾ റൂമിൽ എത്തി....
അഞ്ജലി : എന്തിനാണ് ഈ പ്രശ്നങ്ങളിൽ ഒക്കെ പോയി എടുത്തു ചാടുന്നു... ഞാനവനെ അവിടുന്ന് അടിച്ചത് ആയിരുന്നല്ലോ... ചേട്ടായി ഇടപെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകും എന്ന് ഓർത്താണ് ഞാൻ. ചേട്ടായോട് പറയാതെ ഇരുന്നത്
ഞാൻ : നീ അടിച്ചത് കൊണ്ടൊന്നും അവൻറെ കൃമികടി മാറാൻ പോകുന്നില്ല... പിന്നെ നിന്നെപ്പോലുള്ള പാവം പിടിച്ച സ്ത്രീകൾ... ഒന്നും മിണ്ടാതെ പുറത്ത് പറയാതെ ഉള്ളിൽ കരഞ്ഞു തീർക്കും... പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണം... ഇപ്പോൾ അവന് ഞാനും കൊടുത്തു ഇനി പോലീസും ബാക്കി കൊടുക്കും...
അഞ്ജലി : ചേട്ടായിക്ക് ഇതൊക്കെ പറയാം ചേട്ടായിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്നോർത്താണ് ഞാൻ പറയാതിരുന്നത് അല്ലാതെ മറ്റൊന്നും കൊണ്ടല്ല
ഞാൻ: നീ അവനെ അടിച്ചു പക്ഷേ നിൻറെ വിഷമം ഉള്ളിൽ നിന്ന് പോയോ ഇല്ലല്ലോ... നീ വന്നതിന് പിന്നാലെ അവൻ ചിരിച്ചു കൊണ്ടാണ് പുറത്തിറങ്ങിയത്....
പറയേണ്ടത് പുറത്തു പറയണം അല്ലാതെ ഉള്ളിലൊതുക്കുകഅല്ല വേണ്ടത്
💬 Comments
View all comments