Chapter Title : കനേഡിയന്‍ റോബിന്‍ 2 [Lachu]
ജാക്കറ്റും ഷൂസും എല്ലാം അവനെ കയ്യിൽ റെഡി ആയിരുന്നു.
അങ്ങനെ ഞങ്ങൾ തൃശൂർ നിന്ന് യാത്ര തിരിച്ചു. ബാക്ക്പാക്ക് നിറയെ ഒരു ആഴ്ചത്തേക്കുള്ള ഡ്രെസ്സുകളും, അത്യാവശ്യ സാധനങ്ങളുമൊക്കെ ഞങ്ങൾ കരുതിയിരുന്നു. ഹോട്ടലും ഞങ്ങൾ ബുക്ക് ചെയ്തു വെച്ചിരുന്നു. രാവിലെ ഒരു എട്ടു മണിയോടെ തുടങ്ങിയ യാത്രക്കൊടുവിൽ ഞങ്ങൾ മൂന്നാർ എത്തിയപ്പോൾ ഉച്ച ആയി. ഞങ്ങൾക്കു പോകുന്ന വഴി നല്ല കട്ട ട്രാഫിക് കിട്ടി. അങ്ങനെ എത്തിയ ക്ഷീണത്തിൽ ഞാൻ ഫുഡിന് ശേഷം വേഗം ഓഫ് ആയി. പിന്നീട് എണീക്കുന്നതു ഏതാണ്ട് നാലോ അഞ്ചോ മണിയാകുമ്പോൾ ആണ്. ഞാൻ എണീക്കുമ്പോൾ കാണുന്നത് സോഫയിൽ കിടന്നുറങ്ങുന്ന അലനെ ആണ്. അവനു കിടക്കാനായി സ്ഥലം മാറ്റിയിട്ടാണ് ഞാൻ കിടന്നതു. എന്നിട്ടും അവൻ സോഫയിൽ കിടന്നതു എന്തിനാണെന്ന് എനിക്ക് മനസിലായില്ല. കോഫി മേക്കർ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ രണ്ടു കോഫി ഉണ്ടാക്കി അവനെ വിളിച്ചു ഉണർത്തി. ഞങ്ങൾ രണ്ടുപേരും ബാൽക്കണി നോക്കി കോഫി കുടിക്കുമ്പോൾ ഞാൻ അവനോടു ചോദിച്ചു, "നീ എന്താ ബെഡിൽ കിടക്കാതെ സോഫയിൽ കിടന്നതു? നിനക്ക് കിടക്കനല്ലേ ഞാൻ സ്ഥലം മാറ്റി വെച്ചത് ." എന്റെ ഈ ചോദ്യം കേട്ട് അവൻ എന്നെ ഒന്ന് നോക്കി. "എന്താ ഞാൻ ചോദിച്ചതിന് വല്ല കുഴപ്പം ഉണ്ടോ ? പര്ദ .. " "എടി, നിനക്ക് ഇഷ്ടപെട്ടില്ലെങ്കിലോ വിചാരിച്ചാണ് ഞാൻ കിടക്കാഞ്ഞത്. സ്ഥലം മാറ്റി വെച്ചത് നിന്റെ മര്യാദ, കിടക്കാത്തതു എന്റേതും" "ഓഹ് .. അങ്ങനെ ആണോ .. ഒരു വലിയ മര്യാദക്കാരൻ " എന്ന് പറഞ്ഞു ഞാൻ എന്റെ ബാക്ക്പാക്ക് തുറന്നു
💬 Comments
View all comments