0%

Chapter Title : കനി [RT]

Author : RT Read All Parts 6.2K

തോർത്തും ലുങ്കിയും എടുത്ത് ബാത്‌റൂമിലേക്ക് നടന്നു. കുളിച്ചിറങ്ങി എപ്പോഴത്തെയും പോലെ ലുങ്കിയും ചുറ്റി തലയും തുടച്ച് വരുമ്പോഴാണ് ഹാളിലെ ദിവാൻ കോട്ടിൽ മിഴിച്ചു നോക്കിയിരിക്കുന്ന
പെണ്ണിനെ കാണുന്നത്.

അവൻ കണ്ടെന്നു ബോധ്യമായപ്പോൾ അവൾ ചമ്മലോടെ മുഖം താഴ്ത്തിക്കളഞ്ഞു..
ഷർട്ട്ലെസ് ആണെന്ന ബോധം കൈലാസിന് അപ്പോഴാണ് വന്നത്. കൈയിലെ തോർത്ത് ചുമലിലൂടെ വിരിച്ചിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ മുറിയിൽ കേറി. അറിയാതെ തന്നെ ഒരു ചിരിയും പിന്നൊരു മൂളിപ്പാട്ടും വന്നു.

അവൻ മുറിയിൽ കയറിയപ്പോൾ ഹന്ന പതിയെ ഇടങ്കണ്ണിട്ട് അവൻ പോയ വഴിയേ നോക്കി. പിന്നീട് നാക്ക് കടിച്ചു.

രഹന പറയുന്നത് വെറുതെയല്ല, എന്തൊരു ശരീരമാണ്. പണിയെടുക്കുന്ന പുരുഷന്റെ പാറ പോലെ ഉറച്ച ശരീരം. നെഞ്ചിന്റെ വിരിവും തോളുകളുടെ വീതിയും ചാടാത്ത വയറും. തല തുടച്ചിരുന്ന കൈയിലെ മസിലുകൾ ഓർത്തെടുത്തു അവൾ. അടിവയറ്റിൽ തീപ്പൊരി ചിതറുന്ന പോലെ.
ആ നെഞ്ചിലേക്ക് ചേർന്ന് നിന്നൊന്ന് പുണർന്നാൽ.. അവൾക്ക് ദേഹം കിരുകിരുത്തു. അതവളുടെ മുഖത്തെ ചുവപ്പിച്ചു.

ഹന്ന ഒന്നൂടി അവന്റെ ശരീരം ഓർത്തെടുത്തു.

എന്ത് പ്രായം കാണും അയാൾക്ക്?

മുപ്പതോ അതിലധികമോ.. നദീമിക്കയ്ക്ക് ഇരുപത്തിയഞ്ച് കഴിഞ്ഞതേയുള്ളൂ. അവനെക്കുറിച്ചോ അവന്റെ ശരീരത്തെ കുറിച്ചോ അവൾക്കിത് വരെ ഒരു ചിന്ത പോലും വന്നിട്ടില്ല. പരസ്പരം സംസാരിക്കാത്തത് പോലും ഒരു പ്രശ്നമായി തോന്നിയിരുന്നില്ല. ഇത്രയും നാൾ കൊച്ചപ്പയുടെ വീട്ടിൽ താമസിച്ചു. ഇനി അപ്പച്ചിയുടെ വീട്ടിൽ താമസിക്കും കൂട്ടിന് നദീമിക്കയും കാണും. അത് മാത്രമേ വ്യത്യാസം ഉള്ളൂ.. അതും രണ്ട് മാസത്തെ ലീവിന് ശേഷം ഇക്ക തിരിച്ച് ഗൾഫിലും പോകും.

രഹന പലപ്പോഴും ചോദിച്ചിട്ടുണ്ട് നിങ്ങൾക്ക് വേറെയൊന്നും

💬 Comments

View all comments