Chapter Title : കനി [RT]
കൂട്ടുകയായിരുന്നു അയാൾ.
സഹജീവിയോട് മനുഷ്യത്വം ഉള്ളോരാൾക്ക് തോന്നിയ കരുണ.
അത് പോലും ഇത്രയും നാൾ കൂടെ കഴിഞ്ഞവർക്കോ താൻ സ്നേഹിച്ചവർക്കോ ഇല്ല.
ഗേറ്റ് അടച്ച് ഉമ്മറവാതിലും അടച്ച് മുറിയിലെ അവൻ തന്ന വസ്ത്രവും നെഞ്ചോട് അടക്കിപ്പിടിച്ച് കുറച്ചു നേരമിരുന്നു.
തന്റെ ചിന്തകളെ അവൾക്ക് പോലും മനസ്സിലാവുന്നില്ല. കൈലാസിൽ നിന്ന് തുടങ്ങി അവനിൽ തന്നെ അവസാനിക്കുന്നു. ഒരു ദിവസം കൊണ്ട് ഇയാളെന്ത് മായാജാലമാണ് കാണിച്ചത്?
❤️
നദീമിനോട് സംസാരിച്ച ശേഷം അടുത്തുള്ള തുണിക്കടയ്ക്ക് മുന്നിൽ വണ്ടിയൊതുക്കുമ്പോഴും കൈലാസിന്റെ മുഖത്തൊരു പുച്ഛമുണ്ടായിരുന്നു.
‘ഇക്കയെ ഞാൻ ചതിച്ചിട്ടില്ലെന്ന് പറയണമെന്ന്’ വേദനയോടെ പറഞ്ഞ ഹന്നയെ അവനോർത്തു.
പാവം. മനുഷ്യന്മാരൊന്നും നീ വിചാരിക്കുന്ന പോലല്ല കുട്ടീ എന്ന് അവൻ ഉള്ളിൽ പറഞ്ഞു.
കടയിൽ കേറിയപ്പോൾ തന്നെ രണ്ട് സ്റ്റാഫ് ഓടി വന്ന് എന്താ ഏതാ എന്നൊക്കെ തിരക്കി.
രണ്ട് ചുരിദാരും മൂന്ന് കോട്ടൺ നൈറ്റ് ഡ്രെസും രണ്ട് ഷാളും വാങ്ങി.
ഇവള് വീട്ടിലും ഷാളിടുമോ? അതായിരുന്നു ചിന്ത.
ഫോണെടുത്ത് ഓൺ ആക്കി നോട്സിൽ അവൾ ടൈപ് ചെയ്തത് എടുത്തു നോക്കി.
Bra 34B
പാന്റീസ് L.
കൈലാസിന്റെ നെഞ്ചിനൊരു പിടച്ചിൽ.
ഇനിയും എന്താ വേണ്ടത് എന്ന കണക്കെ നോക്കി നിൽക്കുന്ന സെയിൽസ് ഗേളിനോട് നാലെണ്ണം വീതം എടുക്കാൻ പറഞ്ഞു.
പർച്ചെയ്‌സ് കഴിഞ്ഞ് അവൻ നേരെ പോയത് സുനിലിന്റെ അടുത്തേക്കാണ്. അയാളാണ് കോൺട്രാക്ടർ. ഇന്നലെ അത്രയും സംഭവങ്ങൾ നടക്കുമ്പോൾ അയാൾ സ്ഥലത്തില്ലായിരുന്നു.
സുനിലിന്റെ വീടിന് മുന്നിൽ വണ്ടിയൊതുക്കി കവറും, പിന്നെ നദീം കൊടുത്ത ചെറിയൊരു ബാഗും കയ്യിൽ പിടിച്ച് ഗേറ്റ് തുറക്കുമ്പോൾ തന്നെ മുറ്റത്ത് ഫോണിൽ
💬 Comments
View all comments