Chapter Title : കനി [RT]
“വീട്ടിലും ചുരിദാറോ?”
“അല്ല.. വീട്ടില്.. നൈറ്റ് ഡ്രസ്സ് എന്തെങ്കിലും.. ലാർജ് സൈസ് വാങ്ങിയ മതി.
രണ്ട് ഷാളും കൂടി വാങ്ങണെ ചേട്ടാ.”
“ഓക്കേ. അല്ല ബാക്കിയൊക്കെ?”
അടിവസ്ത്രങ്ങളും വേണമല്ലോ.
ഹന്നയ്ക്ക് അവന്റെ മുഖത്ത് നോക്കാനായില്ല.
“പറയാൻ മടിയാണെൽ ഇതിൽ ടൈപ് ചെയ്ത് തന്നാൽ മതി.” അവൻ ഫോണിൽ നോട്ട് പാഡ് തുറന്ന് കാണിച്ചു കൊടുത്തു.
ഹന്ന വിറയ്ക്കുന്ന കൈയോടെ ആ ഫോൺ വാങ്ങി.
നിസ്സഹായ അവസ്ഥയിലുപരി ലജ്ജയായിരുന്നു മുന്നിട്ട് നിന്നത്.
വേഗത്തിൽ ടൈപ് ചെയ്തിട്ട് ഫോൺ നീട്ടി.
അവനതിൽ നോക്കുക പോലും ചെയ്യാതെ ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു. അവൾക്കത് ആശ്വാസമായി.
“ചേട്ടാ.” ഇറങ്ങാൻ തുടങ്ങിയവനെ അവൾ വീണ്ടും വിളിച്ചു.
“മ്മ്?” ചെരുപ്പിട്ടുകൊണ്ട് അവൻ മുഖമുയർത്തി.
“ഇതൂടി കൈയിൽ വച്ചോ. പണയം വയ്ക്കുകയോ വിൽക്കുവോ ചെയ്യ്.”
ഇടത് കൈയിലെ മോതിരം ഊരി നീട്ടിപ്പിടിച്ചു നിൽക്കുകയാണ്.
കൈലാസ് അവളെത്തന്നെ നോക്കി നിന്നു.
“ചേട്ടനിത് വാങ്ങണം. നമ്മള് തമ്മിൽ ബന്ധമൊന്നും ഇല്ലാത്ത സ്ഥിതിക്ക് എനിക്ക് വേണ്ടി ചേട്ടൻ ക്യാഷ് കളയുന്നതിനോട് എനിക്ക് താല്പര്യം ഇല്ല.”
“ശരി.” ഇത്തവണ കൈലാസ് അത് വാങ്ങി.
തിരിഞ്ഞു നോക്കാതെ അവൻ ബുള്ളറ്റിൽ കയറി ഓടിച്ചു പുറത്തേക്കിറങ്ങി.
അവൻ പോയ വഴിയെ നോക്കി നിന്നപ്പോൾ ഹന്നയ്ക്ക് സങ്കടം കൂടി.
പേരറിയാത്ത ആ സങ്കടം എന്തിനെന്നവൾക്ക് മനസ്സിലായില്ല.
അവൻ പിണങ്ങിപ്പോയത് പോലെ തോന്നിയതാണോ? പിണങ്ങാൻ ചേട്ടന്റെ ആരാണ് ഞാൻ?
ഇന്നലത്തെ വഴക്ക് ഒതുങ്ങി ഇനിയാ വീടിന്റെ പടി ചവിട്ടിപ്പോകരുതെന്ന് കൊച്ചാപ്പ പറഞ്ഞപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തോന്നിയതും അവളോർത്തു. അഷ്ടമുടിക്കായലിലെ മീനുകൾക്ക് ഭക്ഷിക്കാൻ ഇട്ടുകൊടുക്കാതെ തന്നെ തടഞ്ഞു വച്ച് കൂടെ
💬 Comments
View all comments