Chapter Title : കനി [സോർബ]
മനസിന് വല്ലാത്തൊരു ഉന്മേഷം തോന്നി.. കുറച്ചു ദൂരം കൂടി നടന്നപ്പോ പക്ഷെ ശരീരം വിഷമിച്ചു.. അവിടെ കണ്ട മരച്ചുവട്ടിൽ ഇരുന്നു.. കുറച്ചു നേരം അങ്ങനെ ഇരുന്നു.. അപ്പോളാണ് പിന്നിൽ നിന്ന് ഒരു ചോദ്യം കേൾക്കുന്നത്, എന്താ ഇവിടെ?? കനി ആയിരുന്നു അത്.. അപ്രതീക്ഷിതമായി അവളെ കണ്ടതും മനസ് വല്ലാതെ നിറഞ്ഞു..
ഞാൻ : ഹേയ് ചുമ്മാ.. അല്ല കനി എന്താ ഇവിടെ??
കനി : അപ്പുറത്തെ വീട്ടിൽ പാല് കൊടുക്കാൻ പോയതാ..
ഞാൻ : ഇവിടെ ആണോ കനിയുടെ വീട്
കനി : കുറച്ചു അപ്പുറയാ.. ഞാൻ പോട്ടെ
ഞാൻ : തിരക്ക് ഇല്ലേ നിക്കടോ..
അവൾ എന്റെ അടുത്തായി വന്നിരുന്നു.. അതിനുള്ള അടുപ്പം ഞങ്ങൾക്ക് ഇടയിൽ ആയിരുന്നു.. ഇതാണ് ആ നിമിഷം എന്ന് എനിക്ക് തോന്നി.. ഞാൻ മെല്ലെ കനിയെ വിളിച്ചു.. കനി..
കനി : എന്തോ
ഞാൻ : ഞാൻ കനിയെ വിവാഹം കഴിക്കട്ടെ
പെട്ടെന്ന് ഞെട്ടി കനി എന്നെ നോക്കി
ഞാൻ : ഞാൻ സീരിയസ് ആയി ചോദിച്ചതാ.. എനിക്ക് കനിയെ ഇഷ്ടമാണ്.. ഒരുപാട് ഇഷ്ടമാണ്.. നമ്മൾ ആദ്യമായി കണ്ടത് ഓർമ ഉണ്ടോ?? അന്ന് മുതലേ ഇഷ്ടമാണ്..
കനി ഒന്നും മിണ്ടാതെ എന്നെ നോക്കി ഇരുന്നു.. ഞാൻ കനിയുടെ കൈ വിരലുകളിൽ പിടിച്ചു.. എന്നിട്ട് അവളുടെ ചെവിയിൽ പറഞ്ഞു.. ഞാൻ മരിക്കുവോളം ഈ പിടി വിടില്ല.. പൊന്ന് പോലെ നോക്കിക്കോളാം ഞാൻ.. എന്ന് പറഞ്ഞു അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു..
ഞെട്ടി എണീറ്റ കനി പെട്ടന്ന് ഓടി.. ഞാൻ എന്ത് ചെയ്യണം
💬 Comments
View all comments