Chapter Title : കനി [സോർബ]
: നല്ല പാട്ടായിരുന്നു.. ഇയാൾ നന്നായി പാടുന്നുണ്ട്.. എനിക്ക് ഒത്തിരി ഇഷ്ടായി
ഞാൻ : എന്ത്
കനി : പാട്ട്
ഞാൻ : ആഹ്ഹ.. അല്ല, കനി എവിടെ പോകുവാ..
കനി : ഞാൻ ചില ദിവസങ്ങളിൽ വൈകിട്ട് ഇവിടെ വന്ന് ഇരിക്കാറുണ്ട്.. അങ്ങനെ ചുമ്മാ ഇറങ്ങിയതാ
ഞാൻ : ഞാൻ ഇരിക്കുന്നത് ബുദ്ധിമുട്ട് ആണേൽ ഞാൻ പോകാം
കനി : ഏയ്യ് വേണ്ട..
ഞങ്ങൾ അവിടെ ഇരുന്ന് സംസാരിച്ചു.. എന്റെ നോട്ടം മുഴുവൻ അവളുടെ കണ്ണുകളിലേക്ക് ആയിരുന്നു.. എന്റെ നോട്ടം കണ്ട് അവൾ ചോദിച്ചു, എന്താ ഇങ്ങനെ നോക്കുന്നെ
ഞാൻ : നിന്റെ കണ്ണുകൾ.. അതിലേക്ക് നോക്കാതിരിക്കാൻ കഴിയുന്നില്ല..
കനി ഒന്ന് ചിരിച്ചു
ഞാൻ : കനി എന്ത് വരെ പഠിച്ചു..
കനി : 10 വരെ
ഞാൻ : മലയാളം ആണോ തമിഴ് ആണോ??
കനി : മലയാളം
ഞാൻ : ആഹാ..
ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചു കൂട്ടി.. ആ ഇരുപ്പ് ഒരു പതിവായി മാറി.. വൈകുന്നേരങ്ങളിൽ ഞങ്ങൾ അവിടെ വന്നിരിക്കും.. സംസാരിക്കും.. ഞങ്ങൾ പതിയെ അടുത്ത് തുടങ്ങി.. പരസ്പരം കൂടുതൽ അറിഞ്ഞു, മനസിലാക്കി.. അപ്പോഴേക്കും കനി എന്റെ മനസ്സിൽ പൂർണമായും നിറഞ്ഞിരുന്നു.. അവളോട് എന്റെ പ്രണയം പറയാൻ ഞാൻ ആഗ്രഹിച്ചു.. അവൾ എന്നെ സ്നേഹിച്ചാലും ഇല്ലെങ്കിലും എനിക്ക് ഇഷ്ടമാണ്.. അത് ഇനി മാറാനും പോകുന്നില്ല.. പക്ഷെ പറയാൻ പറ്റുന്നില്ല..
അങ്ങനെ നേരത്തെ എണീറ്റ ഒരു ദിവസം രാവിലെ ഒന്ന് നടക്കാൻ പോണമെന്നു തോന്നി.. ഒരു ബ്ലാങ്കേറ്റും പുതച്ചു പുറത്തേക്ക് ഇറങ്ങി.. പതിയെ നടന്നു..
💬 Comments
View all comments