0%

Chapter Title : കനി [സോർബ]

Author : Kambikathakal Read All Parts 405

കണ്ണുകളിലേക്ക് മാത്രമാണ് എന്റെ നോട്ടം പോയത്.. അത്രയ്ക്ക് ഭംഗിയുള്ള കണ്ണുകൾ ഞാൻ മുൻപ് കണ്ടിട്ടേ ഇല്ലായിരുന്നു..

എന്നെ കണ്ടു പേടിച്ച അവൾ പെട്ടെന്ന് നിലവിളിച്ചു, പെട്ടെന്ന് ഓടാൻ തുടങ്ങി.. അവളുടെ നിലവിളിയിൽ ഭയന്ന എന്റെ കൈവിരലുകൾ തൂണിൽ നിന്നുള്ള പിടി വിട്ടിരുന്നു.. ഓടുന്ന അവളെയും നോക്കി പെയ്യുന്ന മഴയിലേക്ക് ഞാൻ മലന്നടിച്ചു വീണു.. ഞാൻ വീഴുന്ന കണ്ട അവൾ ഒന്ന് നിന്നു.. അപ്പോൾ ഇളയമ്മ ഓടി വന്നു.. ഇളയമ്മയെ കണ്ടതും അവൾ വീണ്ടും ഓടി മറഞ്ഞു..

ഇളയമ്മ ഓടി വന്ന് എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു.. എന്നിട്ട് ചോദിച്ചു, എന്താടാ പറ്റിയെ? നീ എങ്ങനാ വീണേ? എന്തേലും പറ്റിയോ? ഞാൻ അല്പം ചമ്മലോടെ പറഞ്ഞു, കാലു തെന്നിയതാ.. ഒന്നും പറ്റിയില്ല..

ഇളയമ്മ എന്നേം കൂട്ടി അകത്തേക്ക് പോയി.. അപ്പോഴും എന്റെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് ആ കണ്ണുകൾ ആയിരുന്നു.. ആരായിരുന്നു അവൾ? ഞാൻ എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു.. മുറിയിൽ എത്തി നനഞ്ഞ തുണി എല്ലാം മാറ്റി ഞാൻ പുറത്തേക്ക് വന്നു.. അപ്പോൾ ഇളയമ്മ വന്നു ചോദിച്ചു, നിനക്ക് കുഴപ്പം ഒന്നുമില്ലല്ലോ?? ഇല്ലെന്ന് ഞാനും പറഞ്ഞു.. എന്ന വാ കഴിക്കാം എന്നും പറഞ്ഞു ഇളയമ്മ എന്നേം കൂട്ടി നടന്നു..

കഴിക്കാൻ ഇരുന്നതും പുറകിൽ നിന്നും ഒരു പ്ലേറ്റ് യുമായി വന്ന കൈ ഞാൻ കണ്ടു.. മഴയിൽ നേരത്തെ കണ്ട അതെ കൈകൾ.. ഞാൻ പെട്ടന്ന് തിരിഞ്ഞു നോക്കി.. അതെ പെൺകുട്ടി.. അവളുടെ കണ്ണുകൾ വീണ്ടും എന്നെ ആകർഷിക്കാൻ തുടങ്ങി.. ഞാൻ കഷ്ടപ്പെട്ട് ആ കണ്ണുകളിൽ നിന്ന് നോട്ടം പിൻവലിച്ചു..

💬 Comments

View all comments