Chapter Title : കഞ്ഞിവീഴ്ത്ത് [TGA]
കഞ്ഞിവീഴ്ത്ത്
Kanjiveezthu | Author : TGA
കാണെ കാണെ സൂര്യൻ പതിയെ താഴത്തെക്കിറങ്ങിയിറങ്ങി. ഒരു ദിവസം കൂടി രാത്രി വിഴുങ്ങുകയാണ്. ഓഫീസ് ടൈം കഴിഞ്ഞതിനാൽ ഓരോരുത്തരായി സ്ഥലം കാലിയാക്കുന്നു. എനികെന്തോ വല്ലാത്ത മടി. പെണ്ണില്ല, പെടക്കോഴിയില്ല, പറന്നു നടക്കാൻ പാകത്തിന് ചങ്കുകളുമില്ല, ഒരു ഒറ്റയാൻ, സമയത്തിന് വീട്ടിൽ ചെന്നു കേറിയിട്ട് എന്തു കോണക്കാൻ..??
വീണിടം വീഷ്ണു ലോകം. കുറച്ചു നേരം കൂടിയിരിക്കാം. അല്ലെങ്കിലും ഓഫീസിൽ ചുമ്മയിരിക്കാൻ ഒരു രസമാണ്. പ്രിൻറ്ററിൽ നിന്നോരു പേപ്പർ എടുത്ത് പ്ലെയിൻ ഉണ്ടാക്കിത്തുടങ്ങി. പോകെ പോകെ പ്ലെയിനിനു പുറകെ പലവിധ പേപ്പർ ഉപകരണങ്ങൾ എൻറ്റെ ടെബിളിൽ നിരന്നു .ആഹാ.. എന്താ അതിൻറ്റെ ഒരു ഭംഗി…
നിങ്ങളക്ക് എത്ര പേർക്ക് പേപ്പറിൽ കസെര ഉണ്ടാക്കാൻ അറിയാം?.. പേപ്പർ കസെര ടെക്നിക് വച്ച് പണ്ട് ക്ലാസ്സിൽകൊറെ ഷയിൻ ചെയ്തതാണ്.ഇതുവരെ ആർക്കും പറഞ്ഞുകൊടുത്തിട്ടില്ല, കോക്കകോളെയെക്കാൾ വലിയ രഹസ്യമാണ്. പക്ഷെ പേപ്പറെടുത്ത് മടക്കിത്തുടങ്ങയപ്പോ തന്നെ അഹങ്കാരത്തിന് ലേശം കോട്ടം തട്ടിയോ എന്നോരു സംശയം.
മറവി ഒരു പേപ്പറായി മുന്നിൽ പരന്നു കിടക്കുന്നു. എൻറ്റെ ആത്മാവിൽ കല്ലുകടിച്ചു. ബാല്യം ഒരു പേപ്പർ കസെരയും പൊക്കിപ്പിടിച്ച് കണ്ണിൻ മുന്നിൽ നൃത്തം ചെയ്യുന്നു.
“എന്തുവാ പരിപാടി? ഇവിടുത്തെ പേപ്പറോക്കെ ഇങ്ങനെയാണല്ലെ തീരുന്നെ..?” മുന്നിൽ അനിതാ പിള്ള . കൈ രണ്ടും പാർറ്റിഷ്യനു മുന്നിൽ മടക്കിവച്ച് ചോദ്യഭാവത്തിൽ പുരികമുയർത്തി നിക്കുന്നു. ടെൻറ്ററിങ്ങ് ടീമിൻറ്റെ മാനെജരാണ്.ഞാനോരു ചമ്മിയ ചിരി ചിരിച്ചു.
“പത്തു പൈസ മാറിയാൽ ഞങ്ങളോടോക്കെ കണക്കു പറയുമല്ലോ, CFO വരട്ട് ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട്” CFO അബ്ദുള്ള എൻറ്റെ മാനേജരാണ്. ശരിയാക്കിത്തരാം എന്ന
💬 Comments
View all comments