0%

Chapter Title : കഞ്ഞിവെയ്പ്പ് [TGA]

Author : TGA Read All Parts 337

ഈ കണക്ക്…… . ദൈവമെ എൻറ്റെ തല പൊളിയുന്നു.

“ഹലോ മാഡം… പോകുന്നില്ലെ…” രാഹുലാണ്, പൂച്ചക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം.

“ഹാ… എറങ്ങുവാണോ…. എന്തായി പേപ്പർ കംപ്ലിറ്റ് തീർത്തോ?” വീണ്ടും പുഴുങ്ങിയ ചിരി തന്നെ

“ഹാ എന്തായാലും വന്നതല്ലെ… ഞാനെ കൊറച്ച് പ്രിൻറ്റ് വിട്ടിട്ടുണ്ട് അതോന്നു എടുത്ത് തന്നിട്ട് പോ…” പേപ്പറു ചുരുട്ടി തളർന്നതല്ലെ ആശാൻ കൊറച്ചു നടക്കട്ടെ. അവൻ മന്ദം മന്ദം നടന്നു പ്രിൻറ്ററിൻറ്റെ അടുത്തെക്കു പോയി… എൻറ്റെ മുഖം വീണ്ടും മോണിട്ടറിലെക്കു തിരിഞ്ഞു. ഈ എക്സലു കണ്ടു പിടിച്ചവൻറ്റെ തന്തക്കു വിളിക്കണം. പരമനാറി, ഒരു കാര്യം മര്യാദക്കു നടക്കുന്നില്ല.ഒന്നും ഒന്നും കൂട്ടിയാൽ മൂന്നെന്നു പറയുന്ന സാധനം… നാശം..

രാഹുല് തിരിച്ചു വരുന്നുണ്ട് അവനോട് ചോദിക്കാം.എക്സലിൽ വലിയ പുള്ളിയാന്നാ കേട്ടത്, ഒന്ന് പരീക്ഷിക്കാം.. പ്രിൻറ്റ് മേടിച്ച് ഞാൻ മേശപ്പുറത്തെക്കെറിഞ്ഞു.

“താങ്ക്യൂ….ഒരു സഹായം കൂടി, അതെ എനിക്ക് ഈ RKM എന്നുള്ള ഐറ്റത്തിൻറ്റെ മാത്രം ഡീറ്റെയ്ൽസ് എടുത്തു തരാൻ പറ്റോ…”

“മാഡം.. അതു മൊത്തം സെലക്റ്റ് ചെയ്തിട്ട് ഫിൽട്ടർ ചെയ്ത് അടുത്ത ഷീറ്റിലെക്കു കോപ്പി ചെയ്താൽ മത്.”

ഇവനിതെന്തു കോപ്പാ പറയുന്നെ!! ഫിൽട്ടറ്, സെലക്റ്റ് , ഷീറ്റോ….. !! എൻറ്റെ ഇഞ്ചി കടിച്ച പോലത്തെ മുഖം കണ്ടിട്ടാവണം അവൻ എൻറ്റെയടുത്തങ്ങിരുന്നു. പണിയങ്ങെറ്റെടുത്തു..… എനിക്കു പണിയോവോ…

ആ എന്തെലും ആകട്ടെ കൊളമായാൽ നാളെ ഇവൻറ്റെ തലയിൽ വയ്ക്കാം. ഞാൻ കുറച്ചു നേരം കൂടി അവൻറ്റെ പണി നോക്കി ഇരുന്നു. വിചാരിച്ച പോലല്ല, അവൻ ചെയ്യുന്നുണ്ട്, ഇവനെ എൻറ്റെ ടീമിലെടുത്താലോ… ഒരു ബഹളവുമില്ലാതെ പണിയെടുത്തോളും. ആളു പാവമാണ്. ഓഫീസിൽ എന്തു പരിപാടിയാണെലും

💬 Comments

View all comments