0%

Chapter Title : കഞ്ഞിവെയ്പ്പ് [TGA]

Author : TGA Read All Parts 340

മിണ്ടാതെ ഒരു മൂലക്കിരിക്കുന്നത് കാണാം. ഒരു കേക്ക് മുറിക്കുമ്പോഴോ ഒരു ഫോട്ടെയെടുക്കുമ്പോഴോ ഏറ്റുവും പിന്നിലാണ് ആശാൻറ്റെ സ്ഥാനം.

ആങ്ങനെ നോക്കിനിക്കെ അവൻ പണി തീർത്തു കയ്യിൽ തന്നു. മിടുക്കൻ! പിടിച്ച് ഒരുമ്മ കൊടുത്താലോ, എത്ര നാളായി ഞാനിതിൻറ്റെ പിറകെ നടക്കുന്നു. നാളെ VPയുടെ മുന്നിൽ ഇതു വച്ചോരു ഒരു കലക്കു കലക്കണം.

“ഇതു തീർന്നു മാഡം… ഇനി വീട്ടിപ്പോയി ചെയ്യാവുന്നതെയുള്ളു.”

“ താങ്ക്യൂ ടാ… നിനക്ക് ഞാൻ ചെലവു ചെയ്യാം കേട്ടോ… താങ്ക്യൂ.. താങ്ക്യൂ”

“സിസ്റ്റം അണച്ചെക്കട്ടെ…” അയ്യയ്യോ..….. സമയം എട്ട്, ഞാൻ എങ്ങനെ വീട്ടിൽ പോകും ?

“ഓഫ് ചെയ്തെക്ക്… അതെയ്……. എനിക്കു ഒരു ഉപകാരം കൂടി ചെയ്തു തരാമോ.., എന്നെ ഒന്ന് വീട്ടിലാക്കിത്തരണം, ഹസ്ബൻഡ് വരാൻ ഒരു മണിക്കൂറ് കൂടി എടുക്കും. അതോണ്ടാ….. പ്ലീസ്…” എൻറ്റെ കെട്ടിയോൻ വരില്ലാന്ന് പറഞ്ഞ് അരമണിക്കൂറ് മുൻപ് മെസെജ് ഇട്ടിരുന്നു. എവിടെലും കുത്തിമറിഞ്ഞ് കിടപ്പുണ്ടാകും . രാഹുല് തന്നെ ശരണം.

വല്ലായ്മ അവൻറ്റെ മുഖത്തു കാണാം. പക്ഷെ പറ്റില്ലാന്ന് പറയില്ല, അതെനിക്കുമറിയാം, അവനുമറിയാം.

വീട്ടിലെക്കു ഒരരമണിക്കുറ് ദൂരമുണ്ട്.ഇതിനു മുൻപും ഞാൻ രാഹുലിൻറ്റെ ബൈക്കിൽ കേറി പോയിട്ടുണ്ട്. എന്തോ അന്നൊന്നും തോന്നാത്ത ഒരു പ്രത്യെകത ഇന്ന് തോന്നുന്നു. മനസ്സിന് നല്ല സന്തോഷം, ഫ്രീയായി നിക്കുന്നു.. ഒരാഴ്ചത്തെ ടെൻഷൻ തീർന്നു കിട്ടിയതു കൊണ്ടാകാം. നല്ല തണുത്ത കാറ്റ്. കാറ്റത്ത് രാഹുലിനെ മുട്ടിയുരുമിയിരിക്കാൻ നല്ല സുഖം. ഇരുണ്ട ആകാശത്തിൽ മിന്നിത്തെളിയുന്ന നക്ഷത്രങ്ങൾ, വണ്ടി നല്ല സ്പീഡിൽ പാഞ്ഞു പോവുകയാണ്. ഏതു പെർഫ്യൂമാണോ എന്തോ ഉപയോഗിക്കുന്നത്, നല്ല സുഗന്ധം…

എൻറ്റെ വീടിനു മുന്നിൽ വണ്ടി

💬 Comments

View all comments