Chapter Title : കൺകെട്ട് [ആനീ]
തന്റെ ഇംഗിതം അറിയിച്ചു….
“പറഞ്ഞിട്ട് വരണ്ടേ മോളു …… ഇല്ലേ ഇതാകും അവസ്ഥ നിന്റെ കുട്ടിക്കളി ഇതുവരെ മാറിയില്ലേ ”
“അ പറ്റിയത് പറ്റി ദേവേട്ടാ ,..ചേച്ചിക്ക് ഒന്ന് ഫോൺ കൊടുക്കുവോ ”
“അവള് റൂമിലാണ് ഉള്ളത് അവിടെ റേഞ്ചു കിട്ടില്ല ഞാൻ പുറത്തെക്ക് കുറച്ച് ഷോപ്പിംങ്ങിന് വന്നതാണ്”
“ഓ എന്നാ വേണ്ട ചേച്ചിയോട് ഞാൻ അന്നെഷണം അറിയിച്ചെന്നു പറഞ്ഞാൽ മതി ”
“ ഓക്കേ…..ടിക്കറ്റ് ഓൺലൈനായി എടുത്തുഞാൻ ഇപ്പോളയക്കാം കേട്ടോ പിന്നെ വിളിച്ചാൽ കിട്ടണമെന്നില്ല അവിടെയൊന്നും റേഞ്ചില്ല ”
“ശെരി ദേവേട്ടാ”
“ഓക്കേ”
അയാൾ ഫോൺ കട്ട് ചെയ്തു….
അവരെ വിളിക്കാതെ വന്നത് വലിയൊരു അബദ്ധമായല്ലോ…. എന്ന് കരുതി കൊണ്ടവൾ തല ചൊറിഞ്ഞു….
ബസ്സിന് ഇനിയും ഒരു മണിക്കൂർ ഉണ്ട് അകത്തുകേറി ഒന്ന് കുളിച്ചാലോ???
കുളിക്കാം അതാ നല്ലത് ദുര യാത്രകഴിഞ്ഞു വന്നതല്ലേ…
തമിത വേഗം അകത്തേക്ക് കയറി തന്റെ ബാഗ് താഴേ വെച്ചു കൊണ്ട് ഇട്ടിരുന്ന ടൈറ്റ് ജീൻസും ടോപ്പും ഊരി മാറ്റി വേഗം ഒരു കുളിയങ്ങുപാസാക്കി.. പിന്നെ മുടിയൊക്കെ ഉണക്കിയ ശേഷം ഒരു ചുവന്ന ടി ഷർട്ടും ഒരു വൈറ്റ് ലോങ്ങ് സ്‌കർട്ടും എടുത്തിട്ടു…
അപ്പോളാണ് അവൾക്കൊരു സംശയം തോന്നുന്നത് രണ്ട് ദിവസത്തെ യാത്രക്ക് പോയ ചേച്ചിയും ചേട്ടനും എന്ത് കൊണ്ടാണ് വിട് പുട്ടാതെ പോയത്..???
“മറന്നതാണോ????, ആവാം അല്ലേലും ചേച്ചി ഒരു കിളി പോയി ടൈപ് ആണ് ദൈവമേ വിശക്കുന്നു ഫ്രിഡ്ജിൽ വല്ലതും ഉണ്ടോന്നു നോക്കാം
അവൾ കിച്ചണിൽ ചെന്ന് നോക്കി ഫ്രിഡ്ജിൽ നിന്നും ഒരു ആപ്പിൾ എടുത്തു കഴിച്ചു.. പിന്നെ
💬 Comments
View all comments