0%

Chapter Title : കൺകെട്ട് [ആനീ]

Author : ആനീ Read All Parts 3.8K

കൈ കഴുകാനായി വാഷ്ബേസ് നോക്കിയപ്പോൾ കുറച്ച് നേരം മുമ്പ് വരെ ഉപയോഗിച്ച രീതിയിൽ കുറച്ചു എച്ചിൽ പത്രങ്ങൾ കണ്ടു അതിലെ എച്ചിൽ പോലും അപ്പോൾ ഉണങ്ങിയിട്ടുണ്ടായിരുന്നില്ല അത് കണ്ടതും വീണ്ടുമവളിൽ സംശയം ജനിച്ചു…..

“ഇനിയവർ അടുത്തു തന്നെയുണ്ടോ??

“തന്നെ പറ്റിക്കുകയാണോ”?????

മൊത്തത്തിൽ എന്തൊക്കെയോ പന്തികേടുള്ള പോലെയവൾക്ക് തോന്നി…

തന്നെ അവർ പറ്റിക്കുന്നതാണോ അറിയാൻ എന്താണ് വഴി…. കുറച്ച് നേരം കൂടെ നോക്കിയാലോ അയ്യോ വേണ്ട, രാത്രി ഇ വലിയ വിട്ടിൽ ഒറ്റക്ക് നില്കുന്നതിനേക്കാൾ നല്ലത് തിരിച്ചു പോകുന്നതാണെന്നു തമിതക്ക് തോന്നി…

പെട്ടന്നാണ് വീടിന്റെ മുന്നിലുടെ ഒരു കുതിര വണ്ടിയുടെ കുളമ്പടി ശബ്‌ദം കടന്നുപോകുന്നത് തമിത കേൾക്കുന്നത്, അത് വീടിന്റെ മുന്നിൽ നിർത്തിയതും,

ഒന്ന് ഞെട്ടിയ അവൾ വീടിന്റെ ഉള്ളിൽ നിന്നും കാതോർത്തു. ഒരു കാൽപെരുമാറ്റം വീടിന്റെ അടുത്തേക്ക് നടന്നു വരുകയും സിറ്റ് ഔട്ടിലേക്ക് ഏന്തോ വലിച്ചെറീഞ്ഞു കൊണ്ട് തിരിച്ചു നടക്കുകയും ചെയ്തപ്പോൾ, എന്താണെന്നറിയാനുള്ള ആകാംഷ കാരണം അവൾ വീടിന്റെ വാതിൽ പതിയെ തുറന്ന് പുറത്തേക്കിറങ്ങി…

കണ്ടാൽ ഒരു 20 വാസസ്സ് തോന്നിക്കുന്ന ഒരു പയ്യനായിരിന്നു അത് ഒരു തമിഴൻ ലുക്ക് കള്ളി ലുങ്കിയും മുഷിഞ്ഞ വെളുത്ത ശർട്ടുമായിരുന്നു അവന്റെ വേഷം മുന്നിലെ വഴിയിലേ ഒരു കറുത്ത കുതിരയെ പുട്ടിയ കുതിര വണ്ടിയിലേക്ക് വളരെ വേഗത്തിൽ അവൻ നടക്കുന്നുണ്ടായിരിന്നു…

“ ഹേയ്….എന്താ ഇത് അരാ നിങ്ങൾ”

വീടിന്റെ മുന്നിൽ അവൻ കളഞ്ഞ ഒരു ബാഗ് കണ്ടതും നടന്നു നിങ്ങുന്ന അവനെ നോക്കി അവൾ ചോദിച്ചു…

“അത് മേടം???”

അവൻ ചെറുതായി ഒന്ന് പതറിയതും ചമ്മിയതും അവൾ ശ്രെദ്ധിക്കാതെ ഇരുന്നില്ല…

💬 Comments

View all comments