Chapter Title : കൺകെട്ട് [ആനീ]
“ചോദിച്ചത് കേട്ടില്ലേ നിങ്ങൾക്ക്?”
“ഓ സോറി ഇവിടെ വേറെയും ആളുണ്ടായിരുന്നോ പക്ഷേ അവരെ കൂട്ടാൻ വന്നപ്പോൾ ഇവിടെ മറ്റാരെയും കണ്ടില്ലല്ലോ ഞാൻ???, ഇതവർ എന്റെ വണ്ടിയിൽ വെച്ച് മറന്നു പോയതാണ് മേടം അതാണ് ഇവിടെ തന്നെ ഇടാമെന്നു വെച്ചത്…”
അ ചുരുണ്ട മുടിയുള്ള ഇരു നിറമുള്ള ചെറുക്കൻ മറുപടി പറഞ്ഞു…
“ ഇ അവരെന്നു പറഞ്ഞാൽ അരാ ”
തമിത വീണ്ടും ചോദിച്ചു….
“കണ്ടാൽ നിങ്ങളെ പോലെ ഇരിക്കുന്ന അ ചേച്ചിയും വേറെ രണ്ടു പെരും മേടം അവരുടെ സഹോദരിയാണോ ”
ഒന്നും വിട്ടു പറയാത്ത അവന്റെ സംസാരം അവളിൽ സ്വൽപ്പം അസ്വസ്ഥയുണ്ടാക്കി…
“അതെ”
“ ഞാൻ ഊഹിച്ചു ”
അവൻ ചെറുതായി പുഞ്ചിരിച്ചു…
“അല്ലാ അവർ രാവിലെ പോയതല്ലേ നിങ്ങൾ ഇപ്പോളാണോ ഈ ബാഗ് കൊണ്ടുവരുന്നത്”
“രാവിലെയോ? ഞാൻ ഇപ്പം കൊണ്ടുവിട്ടിട്ട് വരുന്നതല്ലേ”
“ഇപ്പോളോ എവിടെ ??
തമിത ഞെട്ടി……..
“അതെ ഈ കാണുന്ന പൈൽ മരങ്ങൾക്കിടയിലൂടെ ഒരു മൺപാത കണ്ടോ അതിൽ കൂടെ കുറെ മുന്നിലേക്ക് പോയാൽ അഷ്ടമികാടാണ് അതിന്റെ ഉള്ളിലായി ഒരു പഴയ ബംഗ്ലാവുണ്ട് അവിടേക്ക്”
“ദൈവമേ കാട്ടിലോ എന്തിന് ”
അത് കേട്ടതും തമിത ഒന്ന് ഞെട്ടി ദേവൻ തന്നോട് കള്ളം പറഞ്ഞിരിക്കുന്നു. പക്ഷേ എന്തിന്???
അവർക്ക് അവിടെ പോകണ്ട ആവിശ്യമൊന്നും ആലോചിട്ട് തമിതക്ക് മനസ്സിലായില്ല..
ഇവൻ പറയുന്നത് പോലെയാണേൽ ചേച്ചിക്ക് ദേവേട്ടന് ഫോൺ കൊടുത്തുടായിരുന്നോ,ഇനിയിപ്പോൾ ചേച്ചിക്ക് എന്തേലും പറ്റിയോ ആവോ.???
അവളുടെ ഉൾമനസ്സ് ആലോചിച്ചു കൂട്ടാൻ തുടങ്ങി.
ഇടക്കെന്നു വീട്ടിലേക്ക് വിളിക്കണമെന്ന് തമിതക്ക് തോന്നിയെങ്കിലും അവരെ കൂടെ തന്റെ അവസ്ഥയിൽ
💬 Comments
View all comments