0%

Chapter Title : കൺകെട്ട് [ആനീ]

Author : ആനീ Read All Parts 3.8K

ബാഗ് തുറന്നു അതിന്റെ ഉള്ളിലെന്താണെന്നു നോക്കി…

അതൊരു ഡി എസ് എൽ ആർ ക്യാമറയായിരുന്നു കൂടെ ഒരു മെൻ പേഷ്സും അ പേഴ്സ്സ് തുറന്നുനോക്കിയ അവൾക്ക് ഒരു ഐഡി കാർഡ് കിട്ടി…

“മരുതനായകം ”.........

അവൾ കുറച്ച് ശബ്ദത്തിൽ അ ഐഡിയിലേ പേര് വായിച്ചു..

“അവരെ മേടത്തിന് അറിയുമോ”

മുന്നിലെ പയ്യൻ അതിശയത്തോടെ അവളോട് ചോദിച്ചു…

“ഇല്ല ആരാ ഇയാള് ”

“ഈ ദേവൻസാറില്ലെ അവരുടെ ചങ്ങായിയാണ്”

“അപ്പോൾ നിനക്ക് എല്ലാരേയും അറിയാ
മല്ലേ പിന്നെന്താണ് നേരത്തെ അവർ ആരെക്കെയാണെന്നു പറയാഞ്ഞത് ”???

“സോറി മേടം അപ്പോൾ പറയാൻ തോന്നിയില്ല ”

“ മ്മ് ഓക്കേ എന്നിട്ട് ചേച്ചി ഇങ്ങനൊരു കൂട്ടുകാരൻ ഉള്ളതായിട്ട് എന്നോട് പറഞ്ഞില്ലല്ലോ”

“അതെനിക്കറിയില്ല മേടം നിങ്ങളോടെന്താ പറയാത്തതെന്ന് ”

“പിന്നെ ആരാ അയാൾ നിനക്ക് അറിയാവുന്നത് പറ”

“പറയുന്നത് കൊണ്ട് ഒന്നും തോന്നല്ല് അയാള് അത്ര ശെരിയല്ല മേടം ഈ നാട്ടിലെ ഒട്ടു മിക്ക പെണ്ണുങ്ങളും അയാളുടെ ഗർഭം ചുമ്മകാറുണ്ട് അത്രക്കും ചെറ്റയാ”

അവൻ വെറുപ്പോടെ മൊഴിഞ്ഞു…

“അയാളോടൊക്കെ എന്തിനാ ദേവേട്ടൻ കുട്ടു കൂടുന്നെ”????

“അത് മേടത്തിന് അറിയില്ലേ?? ഈ കാണുന്ന സ്വത്തൊക്കെ ദേവന് അയാൾ നൽകിയതാണ്, അയാളുടെ മറ്റൊരു ഇരയാവാൻ ചാൻസുണ്ട് കൃഷ്ണയെന്ന് നാട്ടിൽ ഒരു കരകമ്പി ഉണ്ടായിരുന്നു”

“എന്നിട്ട്”

“എന്നാൽ ആരും കരുതാത്ത കാര്യങ്ങളാണ് പിന്നെ നടന്നത്”

“എന്ത്‌”

“കൃഷ്ണ അ വിട്ടിൽ വന്നു കയറിയ മൂന്ന് ദിവസത്തിന് ശേഷം ഇയാളെ ഇവിടെയാരും കണ്ടിട്ടില്ല, നിങ്ങളുടെ ചേച്ചി അയാൾക്കെന്തോ പണി കൊടുത്തിട്ടുണ്ട് ഉറപ്പ്,”

“എന്ത്‌ പണി”

“അതൊന്നും എനിക്കറിയില്ല മേടം

💬 Comments

View all comments