Chapter Title : കണ്മണിയുടെ അഗ്നിയും ഗൗതമും [അണ്ണൻ]
എവിടെയാണ് എന്ന് നിൻ്റെ കൂട്ടുകാർ പോലും അറിയരുത്".
അവസാനം മനസ്സില്ലാമനസ്സോടെ അവൻ സമ്മതിച്ചു.
*************************************************
കണ്മണി അതിരാവിലെ എഴുന്നേറ്റ് മുറ്റമടിച്ച് രണ്ട് ഗ്ലാസ് കട്ടൻ ചായ എടുത്തു വെച്ചു. അപ്പോഴേക്കും ബാലചന്ദ്രൻ എഴുന്നേറ്റിരുന്നു. ഒരു ഗ്ലാസ് ചായ അദ്ദേഹത്തിന് കൊടുത്തു അവൾ തൊഴുത്തിലേക്ക് നടന്നു. അവിടെ കെട്ടിയിരിക്കുന്ന അമ്മിണി പശുവിനെയും കൊണ്ട് അളക്കാനുള്ള ഡ്രസ്സുമായി നീർച്ചാലിലേക്ക് പോകാനുള്ള തെയ്യാറെടുപ്പായിരുന്നു. ആ സമയം തന്നെ ബാലചന്ദ്രൻ ഒരു ഷോട്ട് ധരിച്ച് പുറത്തേക്ക് വന്നു.
"അച്ഛനിതെങ്ങിട്ട രാവിലെ തന്നെ".
"നീ പോയി വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങളൊക്കെ എഴുതിയെ ഞാൻ മാർക്കറ്റിൽ പോയി വാങ്ങിക്കൊണ്ട് വരാം കൂടെ മീനും ചിക്കനും ഇറച്ചിയും പിന്നെ വരുമ്പോ വേലായുതനെയും കൂട്ടണം ചെറിയ പണികളും ചെയ്യാനുണ്ട്".
അവൾ വീടിൻ്റെ ഉള്ളിലേക്ക് കടന്നു ആവശ്യമുള്ള സാധനങ്ങൾ എഴുതി അദ്ദേഹത്തിൻ്റെ കൈയിൽ കൊടുത്തു
അയാള് അതും വാങ്ങി നേരെ പോയി. കണ്മണി അമ്മിണി പശുവിനെയും കൊണ്ട് നേരെ നീര് ചാലിലേക്ക്. അവരുടെ വീടിൻ്റെ പിന്നാമ്പുറത്ത് കൂടിയാണ് നീര് ചാലിലേക്ക് പോകേണ്ടത്. അവടെ മൊത്തം കാടാണ്. അതിൻ്റെ ഉള്ളിലൂടെ 5 മിനിറ്റ് നടക്കേണ്ട ദൂരം മാത്രമേ ഉള്ളൂ. അവൾ അമ്മിണി പശുവിനെ അവിടെയുള്ള ഒരു മരത്തിൽ കെട്ടി നേരെ നീര് ചാലിലേക്ക് നടന്നു. പിന്നെ അലക്കാനുള്ള തുണികൾ അലക്കി. പട്ടുപാവാടയൊക്കെ മാറ്റി ഒരു നേരിയത് ഉടുത്ത് കൊണ്ട് അവൾ വെള്ളത്തിലേക്ക് ഇറങ്ങി. ചെറുപ്പം മുതലേ ഇവിടേക്ക് വരുന്നത് കൊണ്ട് അവൾക്ക് നീന്താൻ അറിയാമായിരുന്നു. അവൾ ഒരു മത്സ്യ കന്യകയെ പോലെ ആ നീര് ചാലിൽ നീന്തി തുടിച്ചു. പിന്നെ കരയിലേക്ക്
💬 Comments
View all comments