0%

Chapter Title : കണ്മണിയുടെ അഗ്നിയും ഗൗതമും [അണ്ണൻ]

Author : kkstories Read All Parts 768

അവൻ ഒരു പുരികമുയർത്തി ചോദിച്ചു.

"അവൻ ഗൗതം സിദ്ധാർഥ് ".

ആ പേര് കേട്ടതും അഗ്നിയുടെ കണ്ണിൽ ദേഷ്യം നിറയുന്നത് അയാൾക്ക് വ്യക്തമായി കാണാൻ പറ്റുന്നുണ്ടായിരുന്നു.

"അവനെന്തിനാ ഇവിടെ വന്നത്".

അഗ്നി ഒരു പുച്ഛച്ചിരിയോടെ ചോദിച്ചു.

"അവൻ വരും കാരണം മരിച്ചത് അവൻ്റെ അച്ഛനാണല്ലോ. എല്ലാവരും കരുതിയിരിക്കുന്നത് നീയാണ് അയാളെ കൊന്നത് എന്നാണ്".

"എനിക്കറിയാം ആരാ ഇതിൻ്റെ ഒക്കെ പിന്നിൽ എന്ന്".അവൻ്റെ കണ്മുന്നിൽ ശത്രുക്കൾ ഉണ്ടെങ്കിൽ എല്ലാവരെയും കത്തി ചമ്പലക്കാനുള്ള തീ അവൻ്റെ കണ്ണിൽ ഉണ്ടായിരുന്നു.

"ഇപ്പൊ ചിന്തിക്കേണ്ടത് ശത്രുക്കളെ കുറിച്ചല്ല. നിനക്ക് ആവശ്യം മുൻകൂർ ജാമ്യമാണ്. ഈ ഒളിച്ചിരുന്നുള്ള കളി നാളത്തേക്ക് മാത്രമാണ് ആ സമയം കൊണ്ട് എനിക്ക് ചെയ്യാൻ പറ്റുന്നത് ഞാൻ ചെയ്യും. അത് വരെ നീ ഒന്ന് മാറി നിക്കണം".

"മാറി നിൽക്കാനോ എവിടേക്ക് എനിക്ക് ആരെയും പേടിയില്ല".അവൻ ഒരു കൂസലുമില്ലാതെ പറഞ്ഞു.

"ആരെയും പേടിച്ച് മാറി നിൽക്കാൻ അല്ല. നിനക്ക് ഒരു മുൻകൂർ ജാമ്യം കിട്ടുന്നത് വരെ നീ ഒന്ന് മാറിനിൽക്കാനാണ്. എൻ്റെ ഒരു പരിചയത്തിൽ ഒരാൾ ഉണ്ട്. എൻ്റെ കൂടെ ഡ്രൈവറായി നിന്നയാളാണ്. വിശ്വസ്തന അവനും കുടുംബവും ആലപ്പുഴയിലെ ഒരു ഉൾ ഗ്രാമത്തിലാണ് താമസം. ഇപ്പൊ സേഫ് ആയ സ്ഥലം അതാണ്. നീ നാളെ തന്നെ അവിടേക്ക് വരുമെന്ന് ഞാൻ വിളിച്ച് പറഞ്ഞായിരുന്നു".

"നാളെയോ അതൊന്നും പറ്റില്ല".അവൻ ഒരു ഇഷ്ടക്കെടോടെ പറഞ്ഞു.

"ഇപ്പൊ എല്ലാം സഹിച്ചേ പറ്റു. കാരണം ചുറ്റും ശത്രുക്കളാണ് ആരെയാണ് വിശ്വസിക്കേണ്ടത് എന്ന് അറിയാത്ത സമയമാണ്. അതുകൊണ്ട് നാളെ തന്നെ നീ അവിടേക്ക് പോകണം. പിന്നെ നീ

💬 Comments

View all comments