Chapter Title : കണ്മണിയുടെ അഗ്നിയും ഗൗതമും [അണ്ണൻ]
തോൽപ്പിക്കാൻ ആർക്കും കഴിയില്ല. അഥവാ അതിനി ശ്രമിച്ചാൽ അവർ ജീവനോടെ ബാക്കി ഉണ്ടാവില്ല.
ദേവമംഗലം വീടിൻ്റെ മുട്ടത്ത് അഗ്നിയുടെ ഡിഫൻഡർ വന്നു നിന്നു. അവൻ കാറിൽ നിന്ന് ഇറങ്ങി നേരെ വീടിൻ്റെ അകത്തേക്ക് പോയി. ഉള്ളിലേക്ക് കടന്നപ്പോൾ തന്നെ കണ്ടു തന്നെയും കാത്ത് നിൽക്കുന്ന അമ്മയെ. അവൻ നേരെ അവരുടെ അടുത്തേക്ക് നടന്നു.രാഗിണി ഒരു ആശ്വാസത്തോടെ അവനെ നോക്കി.
"അമ്മ എന്തിനാ എന്നെയും കാത്ത് നിന്നത് മരുന്ന് കഴിക്കാനുള്ളതല്ലേ പോയി കിടന്നുടെ".അവൻ ഒരു ശാസനയോടെ പറഞ്ഞു.
"നീ ഇങ്ങ് ഒരാപതും വരാതെ എത്താതെ എനിക്ക് എങ്ങനെ ഉറങ്ങാൻ കഴിയും".അവർ അവൻ്റെ മുടിഴിൽ തഴുകി പറഞ്ഞു.
"അച്ഛന് ഇവിടെ ഉറങ്ങിയോ"
"ഇല്ല നിന്നെയും കാത്തു ഇരിക്കുകയായിരുന്നു".
"ഞാൻ പോയി അച്ചനെ കണ്ട് വരാം". അവൻ താഴെ ഉള്ള അച്ചൻ്റെ മുറിയിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.
"നിനക്ക് കഴിക്കാൻ വേണ്ടേ ഞാൻ എടുത്തു വെക്കാൻ പറയാം".
"വേണ്ട ഞാൻ കഴിച്ചിട്ടാണ് വന്നത്".അവൻ അച്ചൻ്റെ റൂമിലേക്ക് കടന്നു കൊണ്ട് പറഞ്ഞു.
ആ സമയം വർമ്മ ഒരു ബുക്കും പിടിച്ച് ഇരിക്കുകയായിരുന്നു.
"അച്ഛനെന്താ കാണണമെന്ന് പറഞ്ഞത്".
അദ്ദേഹത്തിൻ്റെ അടുത്ത് ബെഡിൽ ഇരുന്നു കൊണ്ട് അവൻ ചോദിച്ചു.
"എന്താ നിൻ്റെ ഉദ്ദേശം ഇങ്ങനെ കറങ്ങി നടക്കുമ്പോ പോലീസ് നിന്നെ അന്വേഷിക്കുന്നുണ്ടെന്ന് നീ മറക്കരുത്".
അദ്ദേഹം ഒരു ശാസനയോടെ പറഞ്ഞു
"അച്ഛനെന്തിനാ ഇങ്ങനെ പേടിക്കുന്നത് എനിക്ക് ഒന്നും സംഭവിക്കില്ല. എന്താണ് വേണ്ടതെന്നൊക്കെ ഞാൻ ചെയ്യുന്നുണ്ട്".
"എനിക്ക് പേടി അല്ല. എന്തോ മോശം സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ. ഇന്ന് ഇവിടെ ഒരാള് വന്നായിരുന്നു".
"ആര് "
💬 Comments
View all comments