0%

Chapter Title : കണ്മണിയുടെ അഗ്നിയും ഗൗതമും [അണ്ണൻ]

Author : kkstories Read All Parts 766

ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ആ ബ്രോക്കർ ഒരു ആലോചന കൊണ്ടുവന്നിരുന്നു. പയ്യൻ പൊലീസിലാണ് എന്താ മോളുടെ അഭിപ്രായം അവരോട് വരാൻ പറയട്ടെ". അയാള് ഒരു ആവേശത്തോടെ ചോദിച്ചു.

"എനിക്ക് ഇപ്പൊ കല്യാണം വേണ്ട". അവൾ ഒരു സങ്കടത്തോടെ പറഞ്ഞു.

അവളുടെ സങ്കടത്തിൻ്റെ കാര്യം എന്താണെന്ന് അറിയാവുന്നത് കൊണ്ട് അയാള് ഒരു ചിരിയോടെ അവളുടെ അടുത്തേക്ക് നീങ്ങി.

"എൻ്റെ മോളുടെ സങ്കടത്തിൻ്റെ കാര്യം ഈ അച്ഛന് അറിയാം. മോൾ പോയാൽ ഞാൻ ഒറ്റക്കവുമോ എന്ന് പേടിച്ചല്ലേ. അതൊന്നും ആലോചിച്ചു മോൾ പേടിക്കണ്ട. എൻ്റെ ആഗ്രഹം നാട്ടുകാരേ ഒക്കെ വിളിച്ചു വലിയ പ്രൗഡിയോടെ തന്നെ എൻ്റെ മോൾ കല്യാണം നടത്തണം. എൻ്റെ മോൾ പൊന്നു പോലെ നോക്കുന്ന ഒരുത്തനെ ഏല്പിച്ചാലെ ഈ അച്ഛന് സമാധാനം ഉണ്ടാവു".

അവൾ അയാളെ ഇരിക്കെ കെട്ടിപ്പുണർന്നു. അവളുടെ കണ്ണുകൾ നിറഞ്ഞു. അയാള് അവളുടെ മുടിഴിയകളിൽ തലോടി.

*************************************************

എറണാകുളം

ദേവമംഗലം വർമ്മയ്ക്കും രാഗിണിക്കും ജനിച്ച ഒരേ ഒരു മകൻ. ദേവമംഗലം വർമ്മ എന്ന് കേട്ടാൽ എല്ലാവർക്കും പേടിയായിരുന്നു. ആയ കാലത്ത് എറണാകുളം വിറപ്പിച്ചിരുന്ന വ്യക്തി. അദ്ദേഹത്തിൻ്റെ ഡ്രൈവർ ആയിരുന്നു ബാലചന്ദ്രൻ. ഡ്രൈവർ മാത്രമല്ല എന്തിനും ഏതിനും കൂടെ ഉണ്ടായിരുന്നു. എന്ന വിശ്വസിച്ചവർ തന്നെ അദ്ദേഹത്തെ ഇല്ലാതാക്കാൻ ശ്രമിച്ചു. ഒരു ആക്സിഡൻ്റിൽ അദ്ദേഹത്തിൻ്റെ കാല് നഷ്ടമായി. അന്ന് അഗ്നിക്ക് പതിനഞ്ച് വയസ്സായിരുന്നു. കാല് നഷ്ടമായിട്ടും അദ്ദേഹം താൻ പടുത്തുയർത്തിയ സാമ്രാജ്യം തകർന്നു വീഴാതെ പിടിച്ചു നിർത്തി. അമേരിക്കയിൽ പോയി ബിസിനസ് കാര്യങ്ങൾ പഠിച്ച് അഗ്നി തൻ്റെ അച്ചൻ്റെ കമ്പനി അതിലും മികച്ചതാക്കി. ഇന്ന് അവൻ

💬 Comments

View all comments