0%

Chapter Title : കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]

Author : Spulber Read All Parts 26.4K

ശാന്തത അവന്റെ വാക്കുകൾ തരുന്നുണ്ടെന്ന് അമ്പിളിക്ക് തോന്നി..

“എല്ലാരും വിജയനെപ്പോലെയാണെന്ന് അമ്പിളി തെറ്റിദ്ധരിക്കരുത്… അങ്ങിനെയുള്ളവരും അപൂർവ്വമായി ഉണ്ടെന്ന് മാത്രം…”..

ഇനി ഒരു വോയ്സ് കൂടിയേ ഉള്ളൂ..അമ്പിളി അതും കേട്ടു..

“എല്ലാം ക്ഷമിച്ച് വിജയനുമായി ഒരുമിച്ച് ജീവിക്കാൻ അമ്പിളി തീരുമാനിച്ചാൽ അതാവും നല്ലത്… മോൾക്കവളുടെ സ്വന്തം അച്ചന്റെ കൂടെ ജീവിക്കാലോ….

അതല്ല, ഒരിക്കലും അവനോടൊപ്പം ജീവിക്കാനാവില്ലെന്നാണ് തീരുമാനമെങ്കിൽ ഞാനമ്പിളിയെ കെട്ടിക്കോട്ടെ…ഉടനെ വേണ്ട… അമ്പിളി നന്നായി ആലോചിച്ചിട്ട് മതി… ഡിവോഴ്സ് കഴിഞ്ഞും അമ്പിളി നന്നായി ചിന്തിച്ചിട്ട് മതി… എന്റെ വീട്ടിൽ ഞാനും അച്ഛനും അമ്മയുമാണുള്ളത്.. ഒരേട്ടൻ കല്യാണം കഴിഞ്ഞ് വേറെ വീട് വെച്ച് മാറിത്താമസിക്കുകയാ… ഇനി എന്നെക്കുറിച്ച് എന്തേലും അറിയണേൽ അമ്പിളി ചോദിച്ചാ മതി… “..

അവസാനത്തെ വോയ്സ് കേട്ട് തീർന്നതും പിന്നെയും ഒരു മെസേജ് വന്നു..ഒരു ഗുഡ്നൈറ്റ്..അവനീ സമയം ഓൺലൈനിൽ ഉണ്ടെന്നറിഞ്ഞ് അമ്പിളിയൊന്ന് പരുങ്ങി.. താനുമിപ്പോൾ ഓൺലൈനിൽ ഉണ്ടെന്നറിഞ്ഞാണവൻ ഗുഡ്നൈറ്റ് അയച്ചത്..

അവൾ ഫോണും കയ്യിൽ പിടിച്ച് അതിലേക്ക് നോക്കി ഇരുന്നു..

സുധീർ എന്ന മനുഷ്യന് തന്നെക്കുറിച്ച് എല്ലാമറിയാം..വിജയന്റെ നാട്ടുകാരനാണവൻ.. താനന്നുഭവിച്ച പീഢനങ്ങൾ വരെ അറിയാം.. തനിക്കൊരു കുഞ്ഞുണ്ടെന്നും ഡിവോഴ്സ് പെറ്റീഷൻ കൊടുത്തിട്ടുണ്ടെന്നും അറിയാം..വിജയനെ ഡിവോഴ്സ് ചെയ്ത് ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ അതിനവന് താൽപര്യമുണ്ടെന്നാണ് പറഞ്ഞത്..

എന്നാലും വിട്ടുവീഴ്കൾ ചെയ്ത് വിജയന്റെ കൂടെ ജീവിച്ചൂടെ എന്ന അഭിപ്രായവും പറഞ്ഞു.. കുഞ്ഞിന് സ്വന്തം അഛനെ കിട്ടുമല്ലോന്ന്..

ഈ സുധീർ നല്ലവനും മാന്യനുമാണെന്ന് അമ്പിളിക്ക് തോന്നി..പക്ഷേ അവന്റെ ഓഫർ സ്വീകരിക്കാൻ നിവൃത്തിയില്ല.. എത്ര അനുകൂല സാഹചര്യമുണ്ടായാലും ശരി ഇനിയൊരു വിവാഹം വേണ്ട.. എത്ര നല്ലവനാണെന്ന് തോന്നിയാലും അവനും ഒരാണാണ്..ആണിലുള്ള വിശ്വാസം

💬 Comments

View all comments