0%

Chapter Title : കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]

Author : Spulber Read All Parts 26.4K

എന്നേ നഷ്ടപ്പെട്ടിരിക്കുന്നു.. ഇനിയൊരു പരീക്ഷണത്തിന് വയ്യ..ഇപ്പോ ജീവിതത്തിൽ ഒരു സമാധാനമുണ്ട്..തനിക്കത് മതി..അമ്മയോടും, മോളോടുമൊപ്പം ഈ ചെറിയ സന്തോഷം മതി തനിക്ക്..

സുധീർ പറഞ്ഞതിനൊന്നും ഒരു മറുപടിയും കൊടുക്കാതെ അമ്പിളി ഫോൺ മാറ്റി വെച്ച് ഉറങ്ങാൻ കിടന്നു.. പതിവ് പോലെ അവൾ സുഖമായി ഉറങ്ങുകയും ചെയ്തു.. രാവിലെ കൃത്യ സമയത്ത് ഉണരുകയും ചെയ്തു.. അന്ന് പതിവിന് വിപരീതമായി അമ്പിളി ആദ്യം നോക്കിയത് കിടക്കയിൽ വെച്ച മൊബൈലാണ്.. ഫോൺ ലോക്ക് തുറക്കുമ്പോ എന്തിനെന്നറിയാത്ത ഒരു ധൃതിയും അവൾക്കുണ്ടായി.. അതിൽ വന്ന് കിടക്കുന്ന ഗുഡ്മോണിംഗ് കണ്ട് സന്തോഷമാണോ,അതോ മറ്റെന്തെങ്കിലുമാണോ തനിക്കുണ്ടായതെന്ന് അമ്പിളിക്ക് തന്നെ മനസിലായില്ല..

ഈ മനുഷ്യൻ എന്തിനാണിങ്ങനെ ശല്യം ചെയ്യുന്നതെന്ന് ചിന്തിച്ച് അമ്പിളി മൊബൈൽ ബെഡിലേക്കിട്ട് ബാത്ത്റൂമിലേക്ക് കയറി..

✍️… വീട്ടിൽ നിന്നിറങ്ങി പഞ്ചായത്ത് റോഡിലെത്തിയപ്പോ അമ്പിളിയുടെ കണ്ണുകൾ നാല് പാടും പാഞ്ഞു..എന്താണ് തന്റെ കണ്ണുകൾ തേടുന്നതെന്ന് അമ്പിളിക്ക് തന്നെ അറിയില്ല..ഒന്നും കാണാഞ്ഞ് തനിക്ക് നിരാശയുണ്ടായത് എന്തിനെന്നും അറിയില്ല..ബസ് കാത്ത് നിൽക്കുമ്പോഴും അമ്പിളിയുടെ കണ്ണുകൾ എന്തോ തിരയുകയായിരുന്നു..

ജോലിസ്ഥലത്തെത്തി കംപ്യൂട്ടറിന് മുന്നിലിരുന്നപ്പോ അമ്പിളി മറ്റെല്ലാം മറന്നു.. ജോലിയിൽ മാത്രമായി അവളുടെ ശ്രദ്ധ.. ഉച്ചക്ക് ലഞ്ച് ടൈമിൽ അവൾ മൊബെലിൽ നോക്കിയതേ ഇല്ല.. വൈകിട്ട് ജോലികഴിഞ്ഞിട്ടും അവൾ മൊബൈൽ നോക്കിയില്ല.. പക്ഷേ, തിരിച്ച് ബസ് കാത്ത് നിൽക്കുമ്പോ അവൾ നാല് പാടും നോക്കി.. അവൾ പ്രതീക്ഷിച്ചത് കാണാതായപ്പോ സമാധാനമാണ് തോന്നിയത്..

വീട്ടിലെത്തി കുളികഴിഞ്ഞ് ചായ കുടിച്ചിരിക്കുമ്പോ അമ്പിളി മറ്റൊന്നിലും ശ്രദ്ധ കൊടുക്കാതെ അമ്മയോട് സംസാരിച്ചു.. കുറേ നേരം മോളെ കളിപ്പിച്ചു.. താൻ പിടിച്ചേടത്ത് തന്റെ മനസ് നിൽക്കുമെന്ന് ഉറപ്പാക്കിയാണ് അമ്പിളി ഭക്ഷണം

💬 Comments

View all comments