Chapter Title : കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]
“ അമ്പിളി വിഷമിക്കണ്ട… എന്റെ സ്വഭാവം ഞാൻ തന്നെ പറഞ്ഞ് തരാം…
മദ്യപാനം പുകവലി അങ്ങനത്തെ യാതൊരു ദുശീലവും എനിക്കില്ല… അത്യാവശ്യം വർക്കൊക്കെ എനിക്കുണ്ട്… സ്വന്തമായി ഒരു കാറും ബൈക്കുമുണ്ട്… വീട്ടലിപ്പോ ഞാനും അഛനും അമ്മയും ഉണ്ട്… എനിക്ക് കല്യാണം കഴിക്കാനായി വീട് ഇപ്പോ ഒന്ന് പുതുക്കിപ്പണിതിട്ടുണ്ട്… ഇനിയെന്താ അമ്പിളിക്ക് അറിയേണ്ടത്… ?”..
അവൻ ചോദിച്ചിട്ടും അമ്പിളി ഒന്നും മിണ്ടിയില്ല..
“ അമ്പിളിക്കൊന്നും ചോദിക്കാനില്ലേ…?”..
“ഇല്ല… എനിക്കൊന്നും ചോദിക്കാനില്ല…
നിങ്ങളിനി എനിക്ക് വിളിക്കരുത്… ഞാൻ പറഞ്ഞതല്ലേ നിങ്ങളോട്, എനിക്കിനി ഒരു വിവാഹത്തിന് താൽപര്യമില്ലെന്ന്… പിന്നെന്തിനാ എന്നെ ശല്യപ്പെടുത്തുന്നത്…?”..
അമ്പിളി താക്കീതിന്റെ സ്വരത്തിൽ പറഞ്ഞ് ഫോൺ കട്ടാക്കി.. പിന്നെ സമാധാനത്തോടെ കിടന്നുറങ്ങി..
✍️… നേരം വെളുത്ത് അമ്പിളി ആദ്യം നോക്കിയത് മൊബൈലിലേക്കാണ്.. വാട്സാപ്പിൽ ഒരു മെസേജ് അവൾ പ്രതീക്ഷിച്ചിരുന്നു.. പക്ഷേ, അവൾ പ്രതീക്ഷിച്ച നമ്പറിൽ നിന്നും ഒരു മെസേജും വന്നിട്ടില്ല.. കലി കയറിയ അമ്പിളി മൊബൈൽ കിടക്കയിലേക്ക് വലിച്ചെറിഞ്ഞ് ചാടിത്തുള്ളി ബാത്ത്റൂമിലേക്ക് പോയി..
കുളിയും ചായ കുടിയും കഴിഞ്ഞ് ഡ്രസ് മാറ്റുമ്പോ പതിവില്ലാത്ത ഒരു ശങ്ക അമ്പിളിക്കുണ്ടായി.. കയ്യിൽ കിട്ടിയത് വാരിച്ചുറ്റുന്ന അമ്പിളിക്കിന്ന് സാരിയുടുക്കണോ,അതോ ചുരിദാറിടണോ എന്ന സംശയം മാറിയില്ല.. സാരിയാണെങ്കിൽ ഏത് കളറുടുക്കും..?. ചുരിദാറാണെങ്കിൽ ഏതിടും..?.
തന്നെ കാണാനോ, താനേത് ഡ്രസ് ധരിച്ചെന്ന് നോക്കാനോ ആരുമില്ലെന്നറിഞ്ഞിട്ടും അമ്പിളിക്കൊരു പരവേശം..ഏതായാലും അവളൊരു ചുരിദാറെടുത്തിട്ടു.. മുഖമൊന്ന് മിനുക്കണമെന്ന് തോന്നിയെങ്കിലും അമ്മയെന്ത് കരുതും എന്നോർത്ത് അത് വേണ്ടെന്ന് വെച്ചു..
പഞ്ചായത്ത് റോഡിലേക്കിറങ്ങുമ്പോൾ അമ്പിളിയുടെ കണ്ണുകൾ ആരെയും തേടിയില്ല..അവൾക്കാരെയും കാണണ്ടായിരുന്നു..പക്ഷേ, റോഡിലേക്കിറങ്ങിയതും, അവളൊന്ന് നിന്നു.. ദേഹമാസകലം പുളകപ്പൂക്കൾ വിരിയുന്നത് പോലെ അമ്പിളിക്ക് തോന്നി..കുറച്ചപ്പുറെ
💬 Comments
View all comments