Chapter Title : കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]
നേരത്തേക്ക് രണ്ടാളും ഒന്നും മിണ്ടിയില്ല.. രണ്ടാളും ഫോൺ കട്ടാക്കിയതുമില്ല.. അവരുടെ ശ്വാസ്വോഛാസം മാത്രം അവർ പരസ്പരം ഫോണിലൂടെ കേട്ടു..
അമ്പിളിക്ക് സന്തോഷവും സങ്കടവും വരുന്നുണ്ടായിരുന്നു.. സുധീറിന്റെ ആത്മാർത്ഥതയും, സത്യസന്ധതയും അവൾക്കിഷ്ടമായി..
“ അമ്പിളിക്കൊന്നും പറയാനില്ലല്ലോ..?..
ശരി… ഞാൻ വെക്കുകാ… അമ്പിളിയുടെ തീരുമാനത്തിൽ എന്തേലും മാറ്റമുണ്ടെങ്കിൽ എന്നെ വിളിച്ചാ മതി… ഇനി പഞ്ചായത്ത് റോട്ടിലും ബസ് സ്റ്റോപ്പിലും അമ്പിളിയെ കാത്ത് ഞാനുണ്ടാവില്ല…”..
“അയ്യോ വെക്കല്ലേ…”..
അമ്പിളി ആന്തലോടെ പറഞ്ഞു…
“എന്താ… ?”..
“അത്… എനിക്ക്… സുധീറിനെ…മനസിലാവാഞ്ഞിട്ടല്ല…
പക്ഷേ… എന്റെ അവസ്ഥ അറിയാലോ… ?.
ഒരായുസിൽ അനുഭവിക്കേണ്ടത് രണ്ട് വർഷം കൊണ്ടാ ഞാൻ അനുഭവിച്ചത്…
എനിക്ക്… എനിക്കിനി…”..
അമ്പിളിയടെ ഹൃദയം പൊട്ടിയുള്ള കരച്ചിൽ കേട്ട് സുധീറിന്റെ മനസ് വേദനിച്ചു.. അവളനുഭവിച്ച വേദനയുടെ ആഴം ആ കരച്ചിലിലുണ്ടായിരുന്നു..ഒരാശ്വാസ വാക്കിനും ഈ പെണ്ണിന്റെ ശരീരത്തിനും മനസിനുമേറ്റ മുറിവ് മായ്ക്കാനാവില്ലെന്ന് മനസിലായ സുധീർ അവൾ കരഞ്ഞ് തീരുവോളം മിണ്ടാതിരുന്നു..
“എനിക്ക് പേടിയാ സുധീർ..
ഒരാണെന്നെ നോക്കുന്നത് പേടിയാ… അവൻ മിണ്ടുന്നത് പേടിയാ… അവൻ തൊടുന്നത് പേടിയാ… ആ ഞാനെങ്ങിനെയാ സുധീറിനെ… ?”...
ഏങ്ങലടിച്ച് കൊണ്ടാണ് അമ്പിളി പറയുന്നത്..
“ ഞാനിന്നും വിജയന്റെ ഭാര്യയാ…
അയാളെന്നെ ഡിവോഴ്സ് ചെയ്തിട്ടില്ല…
എന്നെ സമാധാനത്തോടെ ജീവിക്കാൻ അയാൾ സമ്മതിക്കില്ല… എന്തിനാ സുധീറും അയാളുടെ ശത്രുവാകുന്നത്…”.
തന്റെ മനസ് തുറക്കാൻ ഒരാളെ കിട്ടിയ സമാധാനത്തിൽ പൊട്ടിക്കരഞ്ഞും, തേങ്ങിക്കരഞ്ഞും അമ്പിളി പറയുകയാണ്.. സുധീർ ഒന്നും മിണ്ടാതെ അവൾ പറയുന്നത് മുഴുവൻ കേട്ടു.. നിസഹായ ആയ ഒരു പെണ്ണിന്റെ ഹൃദയ വേദനയോടെയുള്ള കരച്ചിൽ അവനെ ആഴത്തിൽ മുറിവേൽപിച്ചു..
“ശരി അമ്പിളീ… ഞാൻ വിളിക്കാം…”..
💬 Comments
View all comments