0%

Chapter Title : കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]

Author : Spulber Read All Parts 26.4K

അവൾ പറഞ്ഞ് തീർത്തതും സുധീർ ഫോൺ വെച്ചു..അതോടെ അമ്പിളി കമിഴ്ന്ന് കിടന്ന് ഉറക്കെ കരഞ്ഞു.. സുധീർ സ്നേഹ വാക്കുകൾ കൊണ്ട് തന്നെ സമാധിപ്പിക്കുമെന്നാണ് അവൾ കരുതിയത്.. അവൻ ഫോൺ വെച്ച് പോയത് അവൾക്ക് സഹിക്കാനായില്ല.. ഒരു മനുഷ്യനും ഉണർന്നിരിക്കാത്ത ആ രണ്ട് മണി നേരത്ത് അമ്പിളി ഉറക്കെ ശബ്ദമുണ്ടാക്കിക്കൊണ്ട് പൊട്ടിക്കരഞ്ഞു..

✍️… സുധീർ ദൂരെ നിന്നേ കണ്ടു കലുങ്കിൽ സിഗററ്റും വലിച്ചിരിക്കുന്ന വിജയനെ… വിജയൻ പ്രത്യേകിച്ച് പണിക്കൊന്നും പോകാതെ ആ കലുങ്കിലിരിക്കും..വൈകുന്നേരം ആരെയെങ്കിലും സോപ്പിട്ട് രണ്ടെണ്ണം ഒപ്പിക്കും..

സുധീർ വിജയന്റെ അടുത്ത് ബൈക്ക് നിർത്തി ഒന്ന് ചിരിച്ചു.. വിജയൻ പരിചയഭാവം പോലും കാണിച്ചില്ല..

“ ഇന്ന് പണിക്കൊന്നും പോയില്ലേ വിജയേട്ടാ… ?”..

കലുങ്കിലേക്കിരുന്ന് സുധീർ ലോഹ്യം ചോദിച്ചു..

“ ഞാനെന്നെങ്കിലും പണിക്ക് പോകുന്നത് നീ കണ്ടിട്ടുണ്ടോ… ?”..

സുധീറിനെ നോക്കി വിജയൻ മുരണ്ടു..

അതിനും സുധീർ ചിരിച്ചതേ ഉള്ളൂ..

“ ഞാൻ വിജയേട്ടനെ കണ്ട് ഒരു കാര്യം പറയാൻ വന്നതാ…”..

“ എന്ത് കാര്യം… ?”..

“ അത്… എന്റെ കല്യാണം ഏകദേശം ഉറപ്പിച്ചു… “..

“ അതിന്… ?..

ഞാൻ വന്ന് താലി എടുത്ത്

തരണോ… ?”..

വിജയൻ അടുക്കുന്നില്ല..

“ അതല്ല വിജയേട്ടാ… വിജയേട്ടൻ മനസ് വെച്ചാലേ അത് നടക്കൂ… “..

“മനസിലായില്ല… “..

വിജയൻ അവനെ കൂർപിച്ച് നോക്കി..

“ അത്… വിജയേട്ടാ… അമ്പിളിയേയാ ഞാൻ കെട്ടാൻ പോകുന്നത്… വിജയേട്ടൻ അവളെ ഡിവോഴ്സ് ചെയ്യാത്തത് കൊണ്ട് മാത്രാ ഇത് നീണ്ട് പോകുന്നത്… അവളെയങ്ങ് ഡിവോഴ്സ് ചെയ്തേക്ക് വിജയേട്ടാ… എന്തിനാ ആ പാവത്തിനെ ഇങ്ങനെ

💬 Comments

View all comments