Chapter Title : കണ്ണിന് കണ്ണ് പല്ലിനു പല്ല് [Appu]
ആദിയേട്ടാ….. ഒന്നും ചെയ്യല്ലേ….!!" ആരതി എന്നെ പിടിച്ച് മാറ്റാൻ വന്നു….
"പ്ഭാ മാറിനിക്കടി തേവിടിച്ചി…. അല്ലേൽ കത്തിക്കും ഞാൻ രണ്ടിനേം…!!" അവളുടെ കവിളിൽ ഒന്ന് പൊട്ടിച്ച് ഞാൻ അലറി….
എന്റെ അങ്ങനൊരു ഭാവം കണ്ടിട്ടില്ലാത്ത അവൾ പേടിച്ച് വാ പൊത്തി കരയാൻ തുടങ്ങി… ആ സമയം കൊണ്ട് ഞാൻ കയ്യിൽ കരുതിയിരുന്ന കയർ കൊണ്ട് നികേഷിന്റെ കൈകൾ രണ്ടും പിന്നിലേക്കാക്കി മുറുക്കി കെട്ടി…. അവൻ പെട്ടന്ന് കിട്ടിയ ഇടിയുടെ ആഘാതത്തിൽ കിളി പാറിയ അവസ്ഥയിലാരുന്നു….
അവന്റെ കാലും കൂടി കെട്ടിയിട്ട് വായിൽ ബെഡ്ഷീറ്റും കുത്തിക്കയറ്റി…. ഇപ്പോഴവൻ പിന്നിലേക്ക് വളഞ്ഞ് ചുരുണ്ട് ഒരു വണ്ടിനെ പോലെ തന്നെയുണ്ട്…
ശേഷം ഞാൻ ആരതിക്ക് നേരെ തിരിഞ്ഞു…. അവൾ എന്നെനോക്കി കരഞ്ഞുകൊണ്ടേയിരുന്നു….. ഞാൻ നേരത്തെ ബെഡ്‌റൂമിലെ അലമാരയിൽ വെച്ചിരുന്ന കത്തി പുറത്തെടുത്തു…. അതുകൂടെ കണ്ടതും കരച്ചിൽ കൂടി….
"മിണ്ടരുത്….!!" ഞാൻ ഒച്ചവെച്ചു…. അവൾ ഞെട്ടി കരച്ചിൽ നിർത്തി ഏങ്ങലടിക്കാൻ തുടങ്ങി…
"ഇതെന്റെ വീടാ….. ഇവിടന്ന് ഒരു ഒച്ച പൊങ്ങി മറ്റാരും അത് കേൾക്കാൻ പാടില്ല….!!" ഞാനൊരു ഭ്രാന്തനെപ്പോലെയാണ് അത് പറഞ്ഞത്…
ഞാൻ അവർക്കുമുന്നിൽ ഒരു കസേര എടുത്തിട്ട് ഇരുന്നു….
"നിനക്ക് എങ്ങനെ ചാവണം…. ഒറ്റക്കുത്തിന് വേണോ അതോ പീസ് പീസായിട്ടാണോ…. ഇപ്പൊ അതാ ട്രെൻഡ്….!!" ഞാൻ കത്തി തടവിക്കൊണ്ട് അവളോട് ചോദിച്ചു….
"പ്ലീസ് എട്ടാ… എന്നെ ഒന്നും ചെയ്യല്ലേ…. അവനാണ് എന്നെ നിർബന്ധിച്ചത്…. എന്നെ ബലമായി…..!!! "
"പ്ഭാ … പന്ന പൊലയാടി മോളെ….. മതിയടി നീ എന്നെ ഒണ്ടാക്കിയത്… നീ ഇവിടെകിടന്ന് കാണിച്ച് കൂട്ടുന്നതെല്ലാം കണ്ടിട്ട് തന്നാടി ഞാൻ വന്നത്….
💬 Comments
View all comments