0%

Chapter Title : കണ്ണിന് കണ്ണ് പല്ലിനു പല്ല് [Appu]

Author : Woodpecker Read All Parts 1.4K

അതിന്റെ പേടിയുണ്ട്…

"ശെരി… പെട്ടന്ന് വാ…!! " ഞാൻ ഫോൺ വെച്ചു…

25 മിനിറ്റ് എടുത്തു ജാനകി വീട്ടിൽ എത്താൻ… അതിനുള്ളിൽ അവന്റെ വായിൽ നിന്ന് പുതപ്പ് വലിച്ച് ഊരി അവൻ സംസാരിച്ച ഓരോ വാക്കിനു ഓരോന്ന് എന്നോണം ഞാൻ കൊടുത്തു… അവളെയും വിട്ടില്ല…. എന്റെ കലി അത്രക്ക് ഉണ്ടായിരുന്നു… കുറച്ച് കഴിഞ്ഞപ്പോ രണ്ടും മിണ്ടാതായി…

പുറത്ത് കോളിങ് ബെൽ കേട്ടു… ജാനകി എത്തി…. ഞാൻ പോവുന്ന സമയത്ത് ആരതി അവനെ സഹായിക്കാതിരിക്കാൻ അവളുടെ കൈകളും കെട്ടിയിട്ടിട്ടാണ് ഞാൻ ജാനകിയെ സ്വീകരിക്കാൻ പോയത്…

ഞാൻ വാതിൽ തുറന്നു… സാധാരണ ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന ജാനകി ഒരു പേടിയോടെയാണ് അവിടെ നിന്നിരുന്നത്…

"എന്താ ആദീ എന്താ പറ്റിയെ…?? നികേഷ് എവിടെ…??" എന്റെ മുഖഭാവം കണ്ട് ഒന്ന് പരുങ്ങി അവൾ ചോദിച്ചു…

"വാ…!!" ഞാൻ അവളെ അകത്തേക്ക് ക്ഷണിച്ചു….

അവൾ എന്റെ പിന്നാലെ അകത്ത് കയറി…. ഞാൻ ലിവിങ് റൂമിലെ സോഫയിൽ ഇരുന്നപ്പോ അവൾ എനിക്ക് എതിർവശത്തായി ഇരുന്നു… .

"ആദീ … നികേഷിന് എന്താ പറ്റിയെ അവൻ എവിടെ…??" ജാനകി ചോദിച്ചു…

"നികേഷിന് അല്ല പറ്റിയത്… എനിക്കാ….!!" ഞാൻ പറഞ്ഞുകൊണ്ട് അവളെ നോക്കി… അവൾ ഒന്നും മനസിലാവാതെ എന്നെനോക്കി…

"ഞാനവനെ ഒരു കൂടെപ്പിറപ്പിനെപോലല്ലേ ജാനകീ സ്നേഹിച്ചത്… നിനക്കറിഞ്ഞൂടെ അത്…?" ഞാൻ അത് പറയുമ്പോൾ വിതുമ്പിപ്പോയി…

"എന്താ… ആദീ പറ്റിയെ…??" അവൾ ചോദിച്ചു…

"അവനും ആരതിയുമായി അരുതാത്ത ബന്ധമുണ്ട്… അത് നിനക്കറിയോ…??" ഞാൻ തലകുമ്പിട്ടിരുന്ന് പറഞ്ഞു..

ജാനകി ഒന്ന് ഞെട്ടി…

"അവളെ ഞാനെന്തുമാത്രം സ്നേഹിച്ചെന്ന് നിനക്കറിയാല്ലോ… അവളും……!!" ഞാൻ

💬 Comments

View all comments