0%

Chapter Title : കണ്ണിന് കണ്ണ് പല്ലിനു പല്ല് [Appu]

Author : Woodpecker Read All Parts 1.4K

പറഞ്ഞു….. ആരതി പേടിച്ച് വീണ്ടും കരച്ചിൽ തുടങ്ങി….

"എന്റെ വീട്ടിൽ വന്ന് എന്റെ ഭാര്യയെ നീ വെച്ചോണ്ടിരിക്കോ….!! നിനക്കാണ് ഈ ഗതി വന്നിരുന്നതെങ്കിലോ…..??" ഞാൻ അവനോട് ചോദിച്ചു…. പക്ഷെ അത് പറഞ്ഞപ്പോഴാണ് ഞാൻ മറ്റൊരു കാര്യമോർത്തത്….

"ജാനകി അറിഞ്ഞിട്ടുണ്ടോ ഇതൊക്കെ….??" ഞാൻ നികേഷിനോട് ചോദിച്ചു….

അവൻ അനങ്ങിയില്ല….

"ഇല്ലല്ലേ…. കൊള്ളാം…. 6 വർഷം നീണ്ട പ്രണയം…. ഭർത്താവിനെ ഒരുപാട് സ്നേഹിക്കുന്ന പാവം പെണ്ണ്…. അവളും അറിയണ്ടേ ഇതൊക്കെ….?? അവളും നേരിട്ട് കണ്ട് ബോധ്യപ്പെടണ്ടേ….?? അല്ലേൽ നാളെ എന്തേലും നുണ പറഞ്ഞ് അവളെ നീ മയക്കും…. പറഞ്ഞ് മയക്കാനുള്ള നിന്റെ കഴിവ് എനിക്കറിയത്തതാണോ …???" ഞാനൊരു ക്രൂരമായ ചിരിയോടെ അത് ചോദിച്ചപ്പോൾ നികേഷ് ഭയപ്പെടുന്നത് ഞാൻ കണ്ടു….

അവൻ ഇനിയും ഭയപ്പെടണം…. ആ പാവം പെണ്ണും അറിയണം ഇവന്റെ തനികൊണം… എന്നെപ്പോലെ അവളും ചതിക്കപ്പെടുകയല്ലേ…. ഞാൻ അവളെ വിളിക്കാൻ തീരുമാനിച്ചു….

നികേഷിന്റെ വായിൽ ബെഡ്ഷീറ്റ് തിരുകി വെച്ച് അവന്റെ ഫോണിൽ നിന്ന് തന്നെ ഞാനവളെ വിളിച്ചു…. ഫോൺ സ്പീക്കറിൽ ഇട്ടു…

"ഹലോ….!!" അവൾ ഫോൺ എടുത്തു….

"ഹലോ.. ജാനകീ….!!"

"ആദിയാണോ…??" അവൾ ഒറ്റയടിക്ക് എന്നെ മനസിലാക്കി…

"ആഹ്ഹ്…!!"

"പറ ആദീ… നികേഷ് എന്ത്യേ…??" അവൾ ചോദിച്ചു…

"തനിക്ക് എന്റെ വീട് വരെ ഒന്ന് വരാവോ…!! നികേഷ് ഇവിടെയുണ്ട്…!!"

"എന്താടാ… നികേഷിന് എന്തേലും…??"

"താൻ പേടിക്കണ്ട… ഒന്ന് ഇവിടവരെ വാ നികേഷിന് ഒറ്റക്ക് പോവാനുള്ള അവസ്ഥയല്ല… അതാ… !" ഞാൻ അവനെ നോക്കികൊണ്ട് പറഞ്ഞു….

"ആഹ്… ആ ഞാൻ വരാം…!!" അവൾ ഈ മൈരന് എന്തോ പറ്റിയെന്നാണ് വിചാരിച്ചിരിക്കുന്നത്… പാവം

💬 Comments

View all comments