Chapter Title : കണ്ണിന് കണ്ണ് പല്ലിനു പല്ല് [Appu]
"കൂടെപ്പിറപ്പിനെ പോലല്ലേടാ നായിന്റെ മോനെ നിന്നെ ഞാൻ കണ്ടത്…. ന്നിട്ട് നീ….!!" അത് പറയുമ്പോ ഞാൻ കരഞ്ഞുപോയി…. എന്റെ ദേഷ്യം കുറയുന്നു…. പാടില്ല…. ഞാൻ കണ്ണുതുടച്ചു….
നിലത്ത് കുത്തിയിരുന്ന ആരതിയോട് അവന്റെ അടുത്തേക്ക് കയറിയിരിക്കാൻ പറഞ്ഞ് ഞാൻ അവർക്ക് മുന്നിൽ ഒരു കസേരയിൽ ഇരുന്നു…. അവൾ ഞാൻ പറഞ്ഞതുപോലെ അനുസരിച്ചു…. ഞാൻ നികേഷിന്റെ വായിലെ ബെഡ്ഷീറ്റ് മാറ്റി
"പറ…. എന്ത് വേണം…. ഒന്നെങ്കിൽ രണ്ടിനേം കൊല്ലും ഞാൻ…. അല്ലെങ്കിൽ ദാ ഇതുകണ്ടോ….!!" ഞാൻ ഫോണിലുള്ള അവരുടെ videos അവരെ കാണിച്ചു….
"ഇതിങ്ങനെ എയറിൽ പാറിപ്പറക്കും…. നീ പാറിപ്പറന്ന് വന്ന് പരാഗണം നടത്തി ആരുമറിയാതെ പോവുന്നപോലല്ല…. നാറും… പിന്നെ ഇവളെ ഞാനങ്ങു ഉപേക്ഷിക്കും…. പക്ഷെ എന്റെ മനസിലെ വേദന മാറുവോ… ഇല്ല…. അതോണ്ട് ഇതൊക്കെ കഴിഞ്ഞ് രണ്ടിനേം ഞാൻ കൊല്ലും….!!" എന്റെ ചെയ്തികൾ ഒരു ഭ്രാന്തന്റേതായി മാറിത്തുടങ്ങി….
"പ്ലീസ്… അങ്ങനൊന്നും ചെയ്യരുത്…. പറ്റിപ്പോയി… മാപ്പ്… ഇനി ഈ ജന്മത്ത് നിന്റെ കണ്മുന്നിൽ ഞാൻ വരില്ല…. വിട്ടേക്ക്… പ്ലീസ്….!!" നികേഷ് കിതച്ചുകൊണ്ട് പറഞ്ഞു….
"അപ്പൊ ശിക്ഷ എവിടെ…. തെറ്റ് ചെയ്താ ശിക്ഷ വേണ്ടേ…. എന്റെ മനസ്സ് വേദനിപ്പിച്ചതിന് മരണശിക്ഷയിൽ കുറഞ്ഞതൊന്നും ഞാൻ വിധിക്കില്ല…. ഇനി പറ എങ്ങനെ മരിക്കണം …??"
ആരതിയും നികേഷും ഭയത്തോടെ എന്നെനോക്കി….
"ഓപ്ഷൻ തരാം…. ഒന്ന് ഞാൻ ഈ മുറിക്ക് തീ വെക്കും…. ഇറങ്ങിയോടിയാൽ കുത്തിക്കൊല്ലും…. രണ്ട് ഞാൻ തരുന്ന വിഷം എന്റെ മുന്നിലിരുന്ന് കുടിച്ച് രണ്ടുപേരും കെട്ടിപ്പിടിച്ച് കിടന്നുറങ്ങിക്കോ… സുഖമരണം…. മൂന്ന് ദാ ഈ കത്തികൊണ്ട് ഇപ്പൊ കുത്തിക്കൊല്ലും….!!" ഞാൻ കയ്യിലിരുന്ന കത്തി തടവിക്കൊണ്ട്
💬 Comments
View all comments