❣️കണ്ണന്റെ അനുപമ 10❣️ [Kannan]
📝 Ongoing
👁 674972 views ❤ 2067 likes 💬 314 comments
❣️ കണ്ണന്റെ അനുപമ 10 ❣️
Kannante Anupama Part 10 | Author : Kannan | Previous Part
തുടർന്ന് വായിക്കുക
“നമുക്കെങ്ങനത്തെ ഒരു വീടുണ്ടാക്കണം ട്ടോ....
വഴിയോരത്തുള്ള മനോഹരമായ ഒരു വീട് ചൂണ്ടി കാണിച്ചു കൊണ്ടവൾ പറഞ്ഞു.
രണ്ട് നിലയുള്ള എന്നാൽ അധികം ഉയരമില്ലാത്ത നല്ലൊരു വീട്. ആ വീടിനേക്കാൾ അതിന് ചുറ്റും പ്രകാശിക്കുന്ന ലൈറ്റുകളാണ് അവളെ ആകര്ഷിച്ചതെന്ന് എനിക്കുറപ്പാണ്. മെഴുകു തിരി നാളം പോലെ തീവ്രത കുറഞ്ഞ എന്നാൽ കാണാൻ നല്ല ഭംഗിയുള്ള പ്രകാശം.
"അപ്പൊ ഇപ്പൊ ഉള്ള വീടോ..?
അവളുടെ ഉദ്ദേശം എനിക്ക് വ്യക്തമായില്ലാ
"അത് പുതുക്കി പണിയുന്ന കാര്യാണ് മണ്ടാ പറഞ്ഞെ... “
അവൾ എന്റെ തലക്ക് കിഴുക്കി കൊണ്ട് പറഞ്ഞു.
"പിന്നെ എനിക്കൊരാഗ്രഹം കൂടെ ണ്ട്. ...
കുറച്ച് നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ മടിച്ചു കൊണ്ട് പറഞ്ഞു.
"ഇതിനൊരവസാനം ഇല്ലേ പെണ്ണെ.
ആ എന്തായാലും പറ..”
ഞാനവളുടെ കരം ഗ്രഹിച്ചു കൊണ്ട് പറഞ്ഞു.
"അല്ലെങ്കി വേണ്ടാ...ഒന്നൂല്ല.... “
നിരാശയോടെ പറഞ്ഞു കൊണ്ട് അവളെന്റെ തോളിലേക്ക് തലവെച്ചു..
"പറ പെണ്ണെ ചുമ്മാ ഗമ കാണിക്കാതെ....”
"ഒന്നൂല്ലെന്നേ ലച്ചുമ്മയും അച്ഛനും നമ്മളും ഒക്കെ ഒരുമിച്ച് സന്തോഷത്തോടെ കഴിയണം എന്നാണ് ന്റെ ആഗ്രഹം.... "
"അത്രേ ഒള്ളോ....?
"അത്രേ ഒള്ളൂന്ന് പറഞ്ഞില്ലേ
ചെക്കാ... “
എന്റെ ചോദ്യം ചെയ്യൽ മാഡത്തിന് ഇഷ്ടപ്പെട്ടില്ല. നല്ലൊരു നുള്ളും കിട്ടി.
"നീ പറയാൻ വന്നത് എന്താന്
???