Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]
ഞാൻ അത് തടയാൻ ശ്രമിച്ചു.
"പറയെന്നെ.. എന്നെ ആണോ അമ്മുവിനെ ആണോ ലച്ചുവിനെയാണോ ഏറ്റവും ഇഷ്ടം...!
"അതിനിപ്പോ എന്താ സംശയം..
ആദ്യം ലച്ചു പിന്നെ അച്ഛൻ അത് കഴിഞ്ഞാൽ ചിന്നൂട്ടി പിന്നെ നീ.. !
അതോടെ അവളുടെ ചോദ്യവും നിന്നു ഒട്ടിയുള്ള ഇരിപ്പും അവസാനിച്ചു.
ഇന്നത്തേക്ക് ഉള്ളതായി. ഒരു രണ്ടാം സ്ഥാനമെങ്കിലും അവള് പ്രതീക്ഷിച്ചിരിക്കണം.ഒന്നാം സ്ഥാനം ലച്ചുവിനാണെന്ന് അവൾക്ക് നേരത്തെ അറിയാം..
വീട്ടിൽ എത്തിയപ്പോൾ അച്ഛമ്മയും അമ്മയും തമ്മില് സംസാരിച്ചിരിക്കുകയാണ്.
"ഇവന്റെ കൂടെ തനിച്ചു വിട്ടാൽ ഈ പെണ്ണിനെ കരയിക്കും നാറി."
അമ്മുവിന്റെ മുഖം കണ്ട് ലച്ചുവിന്റെ ഭാവം മാറി.
"നിങ്ങടെ മോള് തൊട്ടാവാടിയായതിന് ഞാനെന്ത് ചെയ്യാനാ.... "
ഞാൻ ലച്ചുവിനെ പ്രതിരോധിക്കാൻ ശ്രമിച്ചു.അപ്പോഴും കയ്യകലം പാലിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു..
"മതി..മതി.. നമ്മക്ക് തറവാട്ടിലേക്ക് പോവല്ലേ പെണ്ണെ.
ഏതായാലും കൊറച്ച് കാലം കൂടെ അവടെ നിന്നോ.. .. “
അച്ഛമ്മ അമ്മുവിന്റെ കയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞു.അമ്മു എന്ത് വേണമെന്ന മട്ടിൽ അമ്മയെ നോക്കി.
" കല്യാണം കഴിയുന്നത് വരെ മോളവിടെതന്നെ നിന്നൊ
കണ്ണൻ ണ്ടല്ലോ കൂടെ....
അമ്മക്ക് കാണാൻ തോന്നുമ്പോ അമ്മ അങ്ങോട്ട് വന്നോളാ ട്ടോ.. "
ലച്ചു അവളെ ആശ്വാസിപ്പിച്ചു.ദീർഘ നേരത്തെ കെട്ടിപിടുത്തം അവസാനിപ്പിച്ച്
അവർ വിട്ടു മാറി..
"എന്നാ ഇപ്പൊ തന്നെ ഇറങ്ങാം
അവടെ പണി ണ്ടാവൂലെ....?
ഞാൻ അവളെ നോക്കിയെങ്കിലും അവൾ മുഖം തരുന്നില്ല. നേരത്തെ പറഞ്ഞതിന്റെ പിണക്കം മാറീട്ടില്ലാ..
അമ്മയോട് യാത്ര പറഞ്ഞപ്പോൾ പെണ്ണ് വീണ്ടും കരഞ്ഞു.അവളുടെ കാട്ടി കൂട്ടല് കണ്ടാൽ എല്ലാരേയും വിട്ട് ഗൾഫിലേക്ക് പോവുന്ന പോലെ
💬 Comments
View all comments