Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]
സത്യം.... “
അപ്പൊ ലച്ചുമ്മക്കോ..?
ഞാൻ പ്രതീക്ഷിച്ച ചോദ്യം തന്നെ അവളിൽനിന്നുയർന്നു..
"അതും ഒന്നാംസഥാനം തന്നെ.. !
"എന്നേ സന്തോഷിപ്പിക്കാൻ വേണ്ടി ഒന്നും പറയണ്ട എനിക്ക് മൂന്നാം സ്ഥാനം തന്നാൽ മതി. അച്ഛനും അമ്മയും കഴിഞ്ഞിട്ട്.. "
അവൾ ഷർട്ടിനുള്ളിലൂടെ കൈ കടത്തി എന്റെ നെഞ്ചിലെ രോമങ്ങൾ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.
“എടി പൊട്ടികാളീ അത് നിനക്കറിയാഞ്ഞിട്ടാ. ഒരാണ് സ്വന്തം പെണ്ണിനെ ലോകത്തിലെ ഏറ്റവും പ്രിയപ്പെവളായിട്ടാണ് കാണുന്നത്.സ്വന്തം വീട് വിട്ട് അവന്റെ ജീവിതത്തിലേക്ക് ചെന്ന് സ്വന്തം മനസും ശരീരവും അവന് കൊടുത്ത് അവന്റെ സന്തോഷങ്ങൾക്കയിട്ട് ജീവിതം മാറ്റി വെക്കുന്ന, അവന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റുന്ന പെണ്ണ് കഴിഞ്ഞിട്ടേ അവന് മറ്റാരും ഉള്ളൂ..."
"നീ കല്യാണം കഴിഞ്ഞ ചില ആണുങ്ങൾ അമ്മ കഴിഞ്ഞിട്ടേ ഒള്ളൂ ഭാര്യ എന്നൊക്കെ വീരസ്യം പറയുന്നത് കേട്ടിട്ടില്ലേ...?
ഉം.. “
“അത് പറയാൻ രണ്ട് കാരണങ്ങൾ ഉണ്ടാവും. ഒന്നുകിൽ അവൻ പ്രതീക്ഷിച്ച സ്നേഹവും കരുതലും ആ ഭാര്യ അവന് നൽകുന്നില്ല.അല്ലെങ്കിൽ ആൾക്കാരെകൊണ്ട് കയ്യടിപ്പിക്കാൻ ഉള്ള ചീപ്പ് ഷോ..”
“ഒരു കാര്യം ഉറപ്പാണ് പെറ്റു വളർത്തിയ അമ്മയും താലി കെട്ടിയ പെണ്ണും ഒരു പുരുഷന് തുല്യം ആണ്. പിന്നെ അവരുടെ സ്വഭാവത്തിനനുസരിച്ച് ഏറ്റകുറച്ചിലുകൾ ണ്ടാവും അത്രേ ഒള്ളൂ...”
"എനിക്കറിയാം പിന്നെ ഇതിങ്ങനെ ഇടക്ക് കേക്കുമ്പോ ഒരു സുഖാണ്...!.
പെണ്ണ് കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് എന്നെ ഒന്നുകൂടി ഇറുക്കി..
"എന്നാലും നീയെന്റെ തന്തക്ക് വിളിച്ചത് മോശം ആയിപ്പോയി.. “
“അത് വെറുതെ തമാശക്കല്ലേ.. സോറി... “
"സോറി കൊണ്ടൊന്നും അത് തീരൂല... “
ഞാൻ പിണക്കം നടിച്ചു കൊണ്ട്
💬 Comments
View all comments