Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]
വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. പിന്നെ സ്വയം വരുത്തി വെച്ചതാണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം
"കണക്കായിപ്പോയി ന്നെ വെറുതെ വേദനിപ്പിച്ചിട്ടല്ലേ.. !
പെണ്ണിന്റെ കലിപ്പ് അടങ്ങിയിട്ടില്ലാ....
"അമ്മൂ.. ചോറൊന്നും ണ്ടാക്കണ്ടേ.. വർത്താനം പറഞ്ഞിരുന്നാ മത്യോ?
വാതിലിൽ തട്ടി കൊണ്ട് അച്ഛമ്മ വിളിച്ചു ചോദിച്ചു.
"അയ്യേ.. നാണം കെടുത്തിയപ്പോ സമാധാനം ആയല്ലോ കൊരങ്ങാ.. "
എന്റെ കവിളിൽ അമർത്തി നുള്ളി കൊണ്ട് അവൾ എണീക്കാനൊരുങ്ങി.എന്തോ അരുതാത്തത് ചെയ്ത് പിടിക്കപ്പെട്ട ഭാവം ആയിരുന്നു അവൾക്കപ്പോൾ.
"എങ്ങോട്ടാ ഈ പോണേ.. ഇന്ന് ചോറ് വെക്കണ്ടാ.... "
അവളെ തടഞ്ഞു കൊണ്ട് ഞാൻ
പറഞ്ഞു..
"പിന്നെ രാത്രി മണ്ണ് വാരി തിന്നുവോ.. കൊഞ്ചാതെ മാറ് ചെക്കാ..”.
അവളെന്റെ കുസൃതി ആസ്വദിക്കാനുള്ള മൂഡിലായിരുന്നില്ല
"നമുക്ക് എന്തേലും പുറത്ത്ന്ന് വാങ്ങാടീ... എനിക്കെന്റെ കുഞ്ഞൂനെ കെട്ടിപിടിച്ചു മതിയായില്ല.. പ്ലീസ്.. "
"ഇതെന്ത് ഭ്രാന്താ പൊന്നൂസേ
ഇങ്ങനെ ആണെങ്കിൽ എന്നെ ജോലിക്ക് പോവാനൊന്നും സമ്മതിക്കൂലേ...?
അവൾ കുറുമ്പൊടെ ഉണ്ടക്കണ്ണുരുട്ടി ഇടുപ്പിൽ കൈ കുത്തി എന്നെ നോക്കി.
"അതൊക്കെ എനിക്ക് തോന്നിയ പോലെ ചെയ്യും. നീ ഇവിടെ ഇരുന്നേ കുഞ്ഞൂ.... "
ഞാൻ ശാഠ്യം പിടിച്ചു കൊണ്ട് അവളെ വരിഞ്ഞു മുറുക്കാൻ തുടങ്ങി..
"മോശാട്ടോ.. അമ്മ പുറത്തു നിക്ക്ണ്ട്....."
എന്റെ കുറുമ്പനല്ലേ ഒന്ന് വിടെടാ ഞാൻ വാതില് തുറക്കട്ടെ... "
അവൾ എന്റെ മുഖത്ത് തഴുകി കൊണ്ട് എന്നെ ആശ്വസിപ്പിച്ചു.ബോണസായിട്ട് ഒരുമ്മയും കിട്ടി.
"എന്നാ അച്ഛമ്മയോട് ഇങ്ങോട്ട് വരാൻ പറ.. ചോറൊന്നും വെക്കണ്ട സംസാരിച്ചിരിക്കാം.. "
പിടി വിട്ടുകൊണ്ട് ഞാൻ പറഞ്ഞതും അവൾ ഓടിപ്പോയി
വാതിൽ തുറന്നു. അവൾ അകത്തേക്ക് ക്ഷണിച്ചതും അച്ഛമ്മ ഒന്ന് മടിച്ചു പക്ഷെ നിർബന്ധിച്ചപ്പോൾ കൂടെ വന്ന്
കട്ടിലിൽ ഇരുന്നു.പിന്നെ ചിരിയോടെ എന്നെ നോക്കി..
"ഇവന് ഇവന്റെ അച്ഛച്ചന്റെ സ്വഭാവം അതെ പോലെ കിട്ടീട്ട്ണ്ട്.
ഏത് നേരോം എന്നെ കെട്ടിപിടിച്ചിരിക്കാനായിരുന്നു മൂപ്പർക്ക് കമ്പം.. "
അത് പറഞ്ഞപ്പോൾ അച്ഛമ്മ പഴയ പതിനാറുകാരിയിലേക്ക് പുനഃപ്രവേശം നടത്തിയത് പോലെ തോന്നി എനിക്ക്.ആ മുഖത്തെ ചുളിവുകൾ പോലും മായ്ച്ചു കൊണ്ട് വല്ലാത്തൊരു നാണം അച്ഛമ്മയുടെ മുഖത്ത് വിരിഞ്ഞു.
"എടീ നിനക്ക് അച്ഛമ്മയുടെ
💬 Comments
View all comments