0%

Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Author : kannan Read All Parts 3.1K
കുഞ്ഞൂ.... " ഞാൻ ശാഠ്യം പിടിച്ചു കൊണ്ട് അവളെ വരിഞ്ഞു മുറുക്കാൻ തുടങ്ങി.. "മോശാട്ടോ.. അമ്മ പുറത്തു നിക്ക്ണ്ട്....." എന്റെ കുറുമ്പനല്ലേ ഒന്ന് വിടെടാ ഞാൻ വാതില് തുറക്കട്ടെ... " അവൾ എന്റെ മുഖത്ത് തഴുകി കൊണ്ട് എന്നെ ആശ്വസിപ്പിച്ചു.ബോണസായിട്ട് ഒരുമ്മയും കിട്ടി.
"എന്നാ അച്ഛമ്മയോട് ഇങ്ങോട്ട് വരാൻ പറ.. ചോറൊന്നും വെക്കണ്ട സംസാരിച്ചിരിക്കാം.. " പിടി വിട്ടുകൊണ്ട് ഞാൻ പറഞ്ഞതും അവൾ ഓടിപ്പോയി വാതിൽ തുറന്നു. അവൾ അകത്തേക്ക് ക്ഷണിച്ചതും അച്ഛമ്മ ഒന്ന് മടിച്ചു പക്ഷെ നിർബന്ധിച്ചപ്പോൾ കൂടെ വന്ന് കട്ടിലിൽ ഇരുന്നു.പിന്നെ ചിരിയോടെ എന്നെ നോക്കി.. "ഇവന് ഇവന്റെ അച്ഛച്ചന്റെ സ്വഭാവം അതെ പോലെ കിട്ടീട്ട്ണ്ട്. ഏത് നേരോം എന്നെ കെട്ടിപിടിച്ചിരിക്കാനായിരുന്നു മൂപ്പർക്ക് കമ്പം.. " അത് പറഞ്ഞപ്പോൾ അച്ഛമ്മ പഴയ പതിനാറുകാരിയിലേക്ക് പുനഃപ്രവേശം നടത്തിയത് പോലെ തോന്നി എനിക്ക്.ആ മുഖത്തെ ചുളിവുകൾ പോലും മായ്ച്ചു കൊണ്ട് വല്ലാത്തൊരു നാണം അച്ഛമ്മയുടെ മുഖത്ത് വിരിഞ്ഞു. "എടീ നിനക്ക് അച്ഛമ്മയുടെ പ്രണയകഥ അറിയോ.. അച്ഛമ്മയെ കൗതുകത്തോടെ നോക്കിയിരിക്കുന്ന അമ്മുവിനെ തോണ്ടി കൊണ്ട് ഞാൻ ചിരിയോടെ ചോദിച്ചു. "ഇല്ലാ......പറഞ്ഞെ കേൾക്കട്ടെ.! അമ്മു ഉഷാറായി.ക്രാസിയിൽ ചാരി ഇരിക്കുന്ന അച്ഛമ്മയുടെ മടിയിലേക്ക് തലവെച്ച് അവൾ മലർന്ന് കിടന്നു പിന്നെ കാൽ എടുത്ത് നേരെ എന്റെ മടിയിലേക്കു വെച്ചുകൊണ്ട് അവൾ കഥ കേൾക്കാൻ തയ്യാറായി.കാല് കയറ്റി വെച്ചത് ഇഷ്ടപ്പെട്ടില്ലേ എന്ന് അവൾ എന്നെ പാളി നോക്കുന്നുണ്ടായിരുന്നു. എന്റെ പുഞ്ചിരി കണ്ടതോടെ അവൾക്ക് സമാധാനം ആയി. "അങ്ങോട്ട് പറഞ്ഞു കൊടുക്ക് ലക്ഷ്മി കുട്ടീ.... എന്താ പെണ്ണിന്റെ ഒരു നാണം.. " ഞാൻ ചിരിയോടെ

💬 Comments

View all comments