Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]
അച്ഛമ്മയെ പ്രോത്സാഹിപ്പിച്ചു..
"ഒന്നങ്ങട്ട് തരും ഞാൻ ചെക്കാ..
നല്ലോണം കര്തിക്കോ.. "
എനിക്ക് നേരെ കൃത്രിമ ദേഷ്യത്തോടെ കയ്യോങ്ങി കൊണ്ട് അച്ഛമ്മ കഥ പറയാൻ തുടങ്ങി.
അത് ഞാൻ നിങ്ങളോട് പറയാം..
അച്ഛച്ചന്റെ ഭാര്യയുടെ ചേച്ചി ആയിരുന്നു ഈ ലക്ഷ്മി കുട്ടി.അച്ഛമ്മയുടെ കല്യാണവും ആദ്യം കഴിഞ്ഞതാണ് ഒരു പട്ടാളക്കാരനുമായി.അച്ഛമ്മയുടെ ചേച്ചി ഒരു നിത്യ രോഗി ആയിരുന്നു.ഒരു പെൺകുഞ്ഞിനെ അച്ഛച്ചനു സമ്മാനിച്ചു അധികം വൈകാതെ അവര് മരിച്ചു. ആ പെണ്കുഞ്ഞാണ് അന്ന് വന്ന വല്യമ്മ.പ്രസവത്തോടെ മരിച്ച ചേച്ചിയുടെ മകളെ വളർത്താനുള്ള നിയോഗം പിന്നെ അച്ഛമ്മക്കായിരുന്നു. ഒരമ്മയുടെ മുഴുവൻ വാത്സല്യത്തോടെയും ലക്ഷ്മി കുട്ടി ആ കുഞ്ഞിനെ വളർത്തി. ആയിടക്കാണ് സഹ പ്രവർത്തകനായ ഏതോ ഒരു സിഖ് കാരന്റെ കുത്തേറ്റു അച്ഛമ്മയുടെ ആദ്യം ഭർത്താവ് മരണപ്പെടുന്നത്.അതോടെ തുല്യ ദുഖിതരായ അച്ഛച്ചനും ലക്ഷ്മികുട്ടിയും തമ്മിൽ കൂടുതൽ അടുത്തു. അതിന് ആ കുട്ടി ഒരു കാരണമായി എന്ന് മാത്രം. സംഗതി പോസിറ്റീവ് ആണെന്ന് മനസ്സിലായ അച്ഛച്ചൻ ഒരു രാത്രി അച്ഛമ്മയെയും കുഞ്ഞിനേയും പൊക്കി ഇങ്ങ് പോന്നു. പിന്നെ അവർ തമ്മിൽ കല്യാണം കഴിച്ചുണ്ടായതാണ് എന്റെ അച്ഛനും കുണ്ടനും അടക്കമുള്ള സന്തതികൾ. കല്യാണം കഴിയുന്ന സമയത്ത് അച്ഛച്ചന് മുപ്പത്തിയൊന്നും അച്ഛമ്മക്ക് ഇരുപത്തിയെട്ടും വയസായിരുന്നു പ്രായം.
"മരിക്ക്ണ വരെ ഇന്നെപറ്റി ഒരു കുറ്റം പോലും പറഞ്ഞ് ഞാൻ കേട്ടിട്ടില്ല..,
ജീവനായിരുന്നു മൂപ്പര്ക്ക്.. "
ദീർഘനിശ്വാസത്തോടെ അച്ഛമ്മ പറഞ്ഞു നിർത്തി.
"ഇവിടെ കല്യാണം കഴിഞ്ഞില്ല അപ്പോഴേക്കും എന്റെ കണ്ണീര് വറ്റി.”
അമ്മു എന്നെ ഒന്ന് ആക്കികൊണ്ട് ചിരിയോടെ പറഞ്ഞു.അച്ഛമ്മയും ആ ചിരിയിൽ പങ്കാളിയായി.
"ഓ ഇതിന് മുന്നേ നീ
💬 Comments
View all comments