Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]
കൂടെ പഠിച്ച വർഷ ബ്രോസ്റ്റ് കഴിക്കുന്നത് സ്റ്റാറ്റസ് ഇട്ടിരുന്നു. അത് കണ്ടപ്പോ കൊതിയായതാ.."
അത് പറഞ്ഞപ്പോൾ അവൾക്ക് നല്ല ചമ്മൽ ഉണ്ടായിരുന്നു.
"വേറെ വല്ലതും വേണോ..?
അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചു കൊണ്ട് ഞാനത് ചോദിച്ചപ്പോൾ അവൾ അതിശയോക്തി കലർത്തി എരിവലിച്ചു.
"പിന്നെ പൊരിച്ച കോഴി ഇല്ലേ അതും വേണം "
അൽഫാമോ..?
"ആ അത് തന്നെ...
പേര് ഞാൻ മറന്ന് പോയതാ.. "
"പൈസ ണ്ടെങ്കി മതി ട്ടോ..
അല്ലെങ്കി പിന്നെയാക്കാം.. "
എന്റെ എക്സ്പ്രഷൻ കണ്ടപ്പോൾ അവൾക്കൊരു സംശയം പോലെ..
"ഈ കുംഭ നിറക്കാനുള്ള പൈസ ഒക്കെ ന്റെ കയ്യിലുണ്ട്..പാറൂ.. "
അത് കേട്ടപ്പോൾ പെണ്ണ് പാൽപ്പല്ലുകൾ കാട്ടി
"പൊക്കിളിൽ തൊടരുത്.. !
ഞാൻ ചിരിയോടെ പറഞ്ഞ് അവളുടെ വയറിലൂടെ കൈ ഓടിച്ചതും അവൾ തടഞ്ഞു
"തൊട്ടാൽ...?
"തൊട്ടാൽ... തൊട്ടാൽ കെട്ട് പൊട്ടും അതെന്നെ.... "
എന്റെ കൈ പിടിച്ചു മാറ്റിക്കൊണ്ട് അവൾ നാണത്തോടെ പറഞ്ഞു കൊണ്ട് എന്നെ മുറുക്കിയണച്ചു..
" തരിക്കുന്നു..... "
എന്നെ മുറുക്കി കെട്ടി പിടിക്കുന്നതിനിടെ അമ്മു പറഞ്ഞു.
"അതിനും മാത്രം ഒന്നും ണ്ടായില്ലല്ലോ പെണ്ണെ ...."
കള്ളച്ചിരിയോടെ ഞാൻ മറുചോദ്യം ഉന്നയിച്ചു..
"അതല്ല പൊട്ടാ ഫോൺ തരിക്കുന്നു.. ആരാന്ന് നോക്ക്..”
അവൾ എന്റെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് എന്റെ നേരെ നീട്ടി വീണ്ടും എന്നെ പഴയപോലെ കെട്ടിപിടിച്ചു.
ലച്ചുവാണല്ലോ....
"എന്താ ലച്ചൂ..?
എന്തെങ്കിലും കാര്യമില്ലാതെ വിളിക്കുന്ന പതിവില്ലാത്തതിനാൽ തടിച്ചിയുടെ കോൾ കാണുമ്പോ ടെൻഷൻ ആണ്..
"പെണ്ണുണ്ടോ നിന്റെ അടുത്ത് ..?
"ആ.... “
അടുത്തില്ല മടിയിലാണ് എന്ന് പറയണം എന്നുണ്ടായിരുന്നെങ്കിലും മിണ്ടിയില്ല..
"എന്നാ അവിടുന്ന് മാറി നിക്ക്.. "
ഗൗരവത്തിൽ തന്നെയാണ് അമ്മക്കുട്ടിയുടെ സംസാരം.
ഞാൻ അവളെ എഴുന്നേൽപ്പിച്ചു കട്ടിലിൽ ഇരുത്തി റൂമിൽ നിന്ന് പുറത്തേക്ക് പോന്നു.
"എന്താ അമ്മാ.... “
ലച്ചുവിന്റെ ബിൽഡ് അപ്പ് കണ്ട് എനിക്ക് ചെറുതായി ടെൻഷൻ ആവുന്നുണ്ടായിരുന്നു.
"ഒന്നൂല്ല നിന്റെ പിതാശ്രീ മറ്റന്നാൾ ഇവിടെ ലാൻഡ് ചെയ്യും.എന്നെ ഇപ്പൊ വിളിച്ചിരുന്നു..."
"ആ വരട്ടെ... "
ഞാൻ നിസ്സംഗമായി മറുപടി നൽകി.
"മൂപ്പര് ഉണ്ണിയെ
💬 Comments
View all comments