0%

Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Author : kannan Read All Parts 3.1K
നെനക്ക്? അതുവരെ കാഴ്ചക്കാരിയായി നിന്ന അച്ഛമ്മ അച്ഛന് നേരെ തിരിഞ്ഞു. "ആരെങ്കിലും ണ്ടാവും. മക്കളില്ലാത്തോരും മരിക്ക്നില്ലേ? സമനില തെറ്റിയ അച്ഛൻ അലറി. പിന്നെ മുഖം പൊത്തി കൊണ്ട് സോഫയിലേക്കിരുന്നു. "എന്നാ ഞാനും പോവും ഇവന്റെ കൂടെ
എനിക്കിവൻ തന്നെയാ വലുത് !ലച്ചു പറഞ്ഞത് കെട്ട് അച്ഛൻ ഞെട്ടലോടെ ഞങ്ങളെ നോക്കി. പക്ഷെ ഒന്നും മിണ്ടിയില്ല. "തറവാട്ടില്ക്ക് പോര് രണ്ടാളും.നമുക്കവടെ കഴിയാ, ഒരാളും ചോദിക്കാൻ വരൂല. അത് ന്റെ വീടാണ് ! അച്ഛമ്മ അമ്മയുടെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.തീർത്തും ഒറ്റപ്പെട്ടെങ്കിലും അച്ഛന്റെ നിലപാടിൽ മാറ്റം ഒന്നും ഉണ്ടാവില്ല എന്നെനിക്ക് ഉറപ്പായിരുന്നു. "ആരും വരണ്ട ഞാൻ എവിടേലും കഴിഞ്ഞോളാം.ലച്ചൂസ് ഇവിടെ നിന്നാ മതി. അച്ഛൻ കൊറേ കാലത്തിനു ശേഷം വന്നതല്ലേ ! ഞാനെന്റെ നിലപാട് വ്യക്തമാക്കി. "നീ ഒറ്റക്കെങ്ങോട്ടും പോവൂല നമ്മള് രണ്ടാളും എന്റെ വീട്ടിലേക്ക് പോവും" "വേണ്ടമ്മേ എന്റെ കാര്യങ്ങള് ഒക്കെ നടക്കും.എന്റെ കൂടെ പഠിച്ച നൗഫൽ ഇവിടെ ടൗണില് ട്യൂഷൻ സെന്റർ നടത്തുന്നുണ്ട് അവിടെ ക്ലാസ്സെടുക്കാൻ കൊറേ നാളായി വിളിക്കുന്നു.പിന്നെ നാളെ തൊട്ട് psc സെന്ററില് ക്ലാസ്സെടുക്കാൻ തുടങ്ങാണ്.വൈശാഖട്ടന് ജോലി കിട്ടി പോയി. ഇനി അവിടുത്തെ ചാർജ് എനിക്കാണ്.താമസവും അവിടെത്തന്നെ .എല്ലാം കൂടെ എങ്ങനെ പോയാലും ആയിരം രൂപ ഒരു ദിവസം കിട്ടും. അങ്ങനെ തോൽക്കാൻ പറ്റൂലല്ലോ ! അവസാനത്തെ വാക്യം അൽപ്പം ഉറക്കെ ആണ് ഞാൻ പറഞ്ഞത്. ലച്ചുവിന് പക്ഷെ ഇതൊട്ടും സഹിക്കാവുന്നതായിരുന്നില്ല.കണ്ണ് നിറച്ചു കൊണ്ട് എന്നെ നോക്കി നിന്ന ലച്ചു അകത്തേക്ക് പോയി തിരിച്ചു വന്നത് atm കാർഡും കൊണ്ടാണ്. "അമ്മേടെ കുഞ്ഞ് ഒരു ജോലീം

💬 Comments

View all comments