0%

Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Author : kannan Read All Parts 3.1K
ചെയ്യണ്ട, എവിടേലും റൂമെടുത്തോ, നിനക്ക് സുഖായിട്ട് കഴിയാനുള്ളതൊക്കെ ഇതില്ണ്ട്" കാർഡ് എന്റെ നേരെ നീട്ടികൊണ്ട് ലച്ചു പറഞ്ഞു. "വേണ്ടമ്മെ ഇതൊക്കെ ഒരു അനുഭവം അല്ലെ, ഞാനങ്ങനെ കണ്ടിട്ടേ ഒള്ളൂ.എന്നും വൈകുന്നേരം ഞാൻ ഇവിടെ വരും എന്റെ ലച്ചൂസിനെ കാണാൻ ! മര്യാദക്ക് അങ്ങോട്ട് ഇറങ്ങി വന്നോണം.കേട്ടല്ലോ.. ഞാൻ അമ്മയുടെ കണ്ണ് തുടച്ചു കൊണ്ട് ചിരിയോടെ പറഞ്ഞു.പിന്നെ റൂമിൽ പോയി റെഡിയാക്കി വെച്ച ബാഗും എടുത്ത് വന്ന് അവരോട് യാത്ര പറഞ്ഞ് പോന്നു. ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടാവും ഇറങ്ങിയപ്പോ ലച്ചു വല്ലാണ്ട് കരഞ്ഞു. "ആഹാ അച്ഛൻ വന്നൂ ലേ " ബാഗും പൊക്കണവും താങ്ങി പിടിച്ചു കയറി ചെല്ലുന്ന എന്നെ കണ്ടതും വൈശാഖേട്ടൻ ചിരിയോടെ ചോദിച്ചു. "അപ്പൊ നിങ്ങള് ജോലിക്ക് പോയില്ലേ തന്തേ... അല്ല ഇതൊക്കെ ആര് പറഞ്ഞു? ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
"നിന്റെ പെങ്ങള് തന്നെ,നിന്നെ കാണാത്തത് എന്താന്ന് ചോദിച്ചപ്പോ ഗതി കെട്ട് പറഞ്ഞതാ. " ഓഫീസ് റൂമിലെ കബോർഡിലേക്ക് ബാഗ് എടുത്ത് വെച്ച് ഞാൻ തിരിഞ്ഞപ്പോഴേക്കും എന്റെ വരവ് മണത്തറിഞ്ഞ പോലെ ചിന്നു അവിടേക്ക് വന്നു. "നീ എല്ലാം അങ്ങാടിപാട്ടാക്കിയോ പന്നീ.. " ഞാൻ പാതി തമാശയിൽ അവളോട് ചോദിച്ചു "ഇല്ലേട്ടാ ആകെ ഇയാളോട് മാത്രേ പറഞ്ഞുള്ളൂ.സോറി.. " അവൾ ക്ഷമാപണത്തോടെ എന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു. "വീട്ടീന്ന് ഇറക്കി വിട്ടു ലേ.. സാരല്ല ഏട്ടൻ നമ്മടെ വീട്ടിലേക്ക് പോരൂ." "പോടീ അതൊന്നും ശരിയാവൂല.നാട്ടുകാര് തെണ്ടികള് എല്ലാം മറ്റേ കണ്ണിലെ കാണൂ.എന്റെ കുട്ടീടെ ജീവിതം കോഞ്ഞാട്ട ആയിപ്പോവും.. ഏട്ടൻ ഇവിടെ കഴിഞ്ഞോളാടീ.. നോ പ്രോബ്സ്.. "

💬 Comments

View all comments