Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]
ഞാൻ ചിരിയോടെ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.
അവൾ അവിടെ നിന്നും പോയതും ഞാൻ കുളിച്ചു ഫ്രഷായി ക്ലാസ്സെടുക്കാൻ കേറി.ആദ്യമായിട്ടായതിന്റെ പരിഭ്രമവും പാളിച്ചകളും ഉണ്ടായിരുന്നു.പക്ഷെ അച്ഛന്റെ മുഖം ഓർക്കും തോറും എനിക്ക് വാശി കൂടി അതോടെ ക്ലാസും നന്നായി.എല്ലാരും നല്ല അഭിപ്രായമാണ് പറഞ്ഞത്.ചിന്നുവിന്റെ വക ഫ്രീ പ്രമോഷനും ഉണ്ടായിരുന്നു.
ക്ലാസ്സ് കഴിഞ്ഞ് ലഞ്ച് ബ്രേക്കിന്റെ ടൈം ആയപ്പോൾ ഞാൻ വണ്ടി എടുത്തോണ്ട് ഹോട്ടലിലേക്ക് പോയി.ചോറ് പറഞ്ഞു.പഴയെ പോലെ ലാവിഷ് പരിപാടി നടക്കൂല. ഇനി ചെലവൊക്കെ ഒന്ന് സൂക്ഷിക്കണം !
അവിടെ വെച്ചാണ് ഫോൺ എടുത്ത് നോക്കുന്നത്.
അമ്മുവിന്റെ വക പന്ത്രണ്ട് മിസ്സ്ഡ് കോളുകൾ !
"പറയൂ മാഡം..."
ഞാൻ ചിരിയോടെ തന്നെ തുടങ്ങി
"എവിടെയാ.. "
ഞാൻ ക്ലാസ്സ് കഴിഞ്ഞ് ഇപ്പൊ ഇറങ്ങിയേ ഒള്ളൂ
"അമ്മ എല്ലാം പറഞ്ഞു..
ഞാൻ കാരണം പെരുവഴി ആയല്ലേ...
അവളുടെ ശബ്ദം ഇടറിയിരുന്നു. കരയാൻ പിന്നെ എളുപ്പമാണല്ലോ പെണ്ണുങ്ങൾക്ക്
"അതൊന്നും സാരല്ല കുഞ്ഞൂ
ഇതല്ല ഇതിനപ്പുറം ചാടി കടന്നവനാണീ....
ഞാൻ ചിരിയോടെ പറഞ്ഞു.മറ്റൊന്നും കൊണ്ടല്ല അല്ലെങ്കി എന്നെക്കുറിച്ചോർത്ത് കരഞ്ഞോണ്ടിരിക്കും
"ഫുഡ് കഴിച്ചോ..?
“കഴിച്ചോണ്ടിരിക്കാ.... “
"ഉം.. ഞാൻ പിന്നെ വിളിക്കാം.."
വാക്കുകൾക്ക് ക്ഷാമം നേരിട്ടപ്പോൾ അവൾ ഫോൺ വെച്ചു.ഞാൻ ഫുഡും കഴിച് തിരിച്ചു സെന്ററിലേക്ക് തന്നെ പോന്നു.ഇനി നാലു മണി വരെ അവിടെ പോസ്റ്റാണ്. നാലുമണി തൊട്ട് ഏഴുമണി വരെ ട്യൂഷൻ.ഏകദേശം അറുപതു കുട്ടികൾ ഉണ്ട്.മാത്‍സ് അല്ലാത്ത എല്ലാം എടുക്കാം എന്നാണ് ഞാൻ ഏറ്റിരിക്കുന്നത്.എന്തായാലും ഞാൻ നായിച്ച് തിന്നുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. എന്നും ജീവിതം ഒരു പോലായാൽ മടുക്കില്ലേ.. !
💬 Comments
View all comments