0%

Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Author : kannan Read All Parts 3.1K
“വേണ്ടാ ലച്ചൂസേ മൂപ്പരുടെ ജാഡ കുറയട്ടെ, എന്റെ പേരും പറഞ്ഞ് നിങ്ങള് രണ്ടും തെറ്റണ്ട “.. “ഡാ, നീ പെണ്ണിനെ കാണാൻ പോയിരുന്നോ? സംസാരത്തിനിടെ ലച്ചു ചോദിച്ചു. “ഇല്ലമ്മാ.. പോയാ പിന്നേ അതിന്റെ കരച്ചിലും സങ്കടവും കാണണ്ടേ?
“അവൾക്ക് വയറു വേദനയാണെന്ന് പറഞ്ഞിരുന്നു.ഒന്ന് പോയി കണ്ട് നോക്ക് “ “ദേ പറഞ്ഞു തീർന്നില്ലാ,അവളാ വിളിക്കുന്നെ… ഞാൻ ഫോൺ ഉയർത്തികാട്ടി കൊണ്ട് ലച്ചുവിനോട് പറഞ്ഞു. “എന്താടീ….. ഞാൻ കാൾ എടുത്തുകൊണ്ടു തുടങ്ങി.. “ചാടികടിക്കണ്ട.. വിളിച്ചതിഷ്ടയില്ലെങ്കിൽ ഞാൻ വെച്ചോളാം.. “ അവൾ കെറുവിച്ചു “ഹാ പറ പെണ്ണെ. . “ഒന്നൂല്ല, വല്ലാത്ത വയറു വേദന.... അവൾ പതിയെ പറഞ്ഞു “ഡോക്ടറെ കാണിച്ചില്ലേ? ഞാൻ തിരക്കി. “അതൊന്നും വേണ്ടാ ഇത് ആ സമയത്ത് ഉണ്ടാവാറുണ്ട്” അവളുടെ ശബ്ദം വളരെ ക്ഷീണിച്ചതായിരുന്നു. “അസമയത്തോ? ഞാൻ ചളിയടിച്ചു അതോടെ ഫോൺ കട്ടായി.പെണ്ണ് കലിപ്പിലാണ്.അല്ലങ്കിലും സ്ത്രീകൾക്ക് ഈ സമയത്ത് ഇത്തിരി ദേഷ്യം കൂടുതലാണല്ലോ.പിന്നെ ഒന്നും ആലോചിച്ചില്ലാ നേരെ വിട്ടു.ഒൻപത് മണിയോടെ അവളുടെ വീട്ടിലെത്തി.ലൈറ്റ് ഒന്നും കാണാനില്ല, എല്ലാവരും കിടന്നോ എന്തോ.ചെ നാണക്കേടായോ? എന്റെ ബൈക്ക് മുറ്റത്തേക്ക് കയറിയതും റൂമിൽ ലൈറ്റ് തെളിഞ്ഞു.ഉമ്മറവാതിൽ തുറന്ന് കൊണ്ട് അസുഖക്കാരി ഹാജരായി.മൊത്തത്തിൽ വല്ലാതെ ക്ഷീണിച്ചത് പോലെയുണ്ട്. “നീ ഒന്നും കഴിക്കാറില്ലേ പെണ്ണെ? ഉമ്മറത്തേക്ക് കയറിഅവളെ ചേർത്ത് പിടിച്ചു കൊണ്ട് ഞാൻ ചോദിച്ചു. “സുഖമില്ലായിരുന്നു..അതോണ്ടാവും.. ! “ആ അസുഖത്തിനുള്ള മരുന്ന് വന്നല്ലോ ഇനി ക്ഷീണം ഒക്കെ മാറും “ ചിരിയോടെ പറഞ്ഞുകൊണ്ട് അവളുടെ അമ്മ ഉമ്മറത്തേക്ക് വന്നു. അത് കാളിക്ക് ഇഷ്ടപ്പെട്ടിട്ടില്ല, അമ്മയെ നോക്കി ദഹിപ്പിക്കുകയാണ് പെണ്ണ്. ഞാൻ ചിരിയോടെ അവളെ

💬 Comments

View all comments