0%

Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Author : kannan Read All Parts 3.1K
ചേർത്ത് പിടിച്ചുകൊണ്ട് അകത്തേക്ക് നടന്നു. “അമ്മൂ അവനൊരു മുണ്ട് എടുത്ത് കൊടുക്ക്.ഡ്രസ്സ്‌ മാറ്റിക്കോട്ടെ അവളുടെ അമ്മ പിറകിൽ നിന്നും പറഞ്ഞു. “മുണ്ടൊന്നും വേണ്ടമ്മേ ഞാൻ കുറച്ച് കഴിഞ്ഞ പോവും.ഞാനെന്റെ കൊച്ചിനെ ഉറക്കാൻ വന്നതാ.. ! “ങ്‌ഹും നാളെ പോയാമതി “ അവൾ ചിണുങ്ങാൻ തുടങ്ങി. “ആ നാളെയെ പോവുന്നുള്ളൂ.” ഞാൻ അവളെ സമാധാനിപ്പിച്ചു. അവളെയും കൂട്ടി ഞാൻ കട്ടിലിലേക്ക് കിടന്നു.കിടന്ന പാടെ പെണ്ണ് എന്റെ മണം പിടിക്കാൻ തുടങ്ങി. “എത്ര ദിവസായി ഇങ്ങനെ കെടന്നിട്ട് “
അമ്മു എന്നെ മുറുക്കിയണച്ചു കൊണ്ട് പറഞ്ഞു.“നിന്റെ വയറു വേദനകുറവുണ്ടോ? “ഉം ഇപ്പോ നല്ല കുറവുണ്ട്… ! അവൾ ചിരിയോടെ പറഞ്ഞു.അവളുടെ അസുഖം എന്താണെന്ന് എനിക്കും അവൾക്കും നന്നായിട്ട് അറിയാവുന്നത് കൊണ്ട് ഞാൻ പിന്നെ കൂടുതലൊന്നും ചോദിച്ചില്ല.എന്റെ നെഞ്ചിൽ തലവെച്ചു കിടന്ന് കൊണ്ട് ഓരോന്ന് സംസാരിച്ചു കിടക്കുന്നതിനിടെ അവൾ ഉറങ്ങിപ്പോയി.അവളെ കട്ടിലിലേക്ക് കിടത്തി ഞാൻ ശബ്ദമുണ്ടാക്കാതെ എണീറ്റ് പുറത്തിറങ്ങി. “നിന്നെ കണ്ടാൽ പിന്നെ നഴ്‌സറി പിള്ളേരെ പോലെയാണ് പെണ്ണ്.അല്ലാത്തപ്പോൾ ഭയങ്കര ഗൗരവക്കാരിയും. “ ഹാളിൽ ഇരിക്കുകയായിരുന്ന അമ്മ ചിരിയോടെ പറഞ്ഞു.അവരോട് യാത്ര പറഞ്ഞു കൊണ്ട് ഞാൻ അവിടെനിന്ന് പോന്നു.പിന്നെ അതൊരു പതിവായി.എന്നും അവളെ ചെന്ന് ഉറക്കിയിട്ട് ഞാൻ തിരിച്ചു പോരും.അവളെ കാണാതിരിക്കാൻ എനിക്കും കഴിയില്ലല്ലോ ! ഏകദേശം രണ്ടാഴ്ച കഴിഞ്ഞിട്ടുണ്ടാവും.സമയം രാത്രി ഒൻപതു മണിയോടടുത്ത്‌ ഞാൻ നൈറ്റ്‌ ക്ലാസ്സെടുത്തു കൊണ്ടിരിക്കുന്നു.അപ്പോഴാണ് അമ്മുവിന്റെ കാൾ വരുന്നത്. ഇന്ന് കുറുമ്പ് കൂടുതലാവും പെണ്ണിന് ഞാൻ ചെന്ന് ഉറക്കേണ്ടി വരും അതിനാണീ വിളി. എന്തായാലും ക്ലാസ്സ്‌ കഴിഞ്ഞിട്ട് തിരിച്ചു വിളിക്കാം. ഞാൻ മനസ്സിലോർത്തു. പക്ഷെ അവൾ

💬 Comments

View all comments