0%

Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Author : kannan Read All Parts 3.1K
കത്തിയെടുക്കാനായി കുനിഞ്ഞതും ഏതോ കാലുകൾ ആ കത്തി തട്ടി തെറിപ്പിച്ചു... വളരെ പരിചിതമായ ആ കാലുകൾ കണ്ടതും ഞാനറിയാതെ എന്റെ മനസ്സ് ഒരു നാമം ഉരുവിട്ടു. അച്ഛൻ !
ഉണ്ണിമാമയെ ക്രൗര്യത്തോടെ നോക്കി ദഹിപ്പിക്കുന്ന ആ കണ്ണുകളുടെ തീഷ്ണത നേരിടാനാവാതെ ഞാൻ നോട്ടം പിൻവലിച്ചു.ഒരു പൂച്ച കുഞ്ഞിനെ തൂക്കിയെടുക്കുന്ന പോലെ എന്റെ കോളറിൽ പിടിച്ചുകൊണ്ട് അച്ഛൻ പിറകിലേക്കിട്ടു.സ്വതന്ത്രനായ ഹുങ്കോടെ എണീറ്റ ഉണ്ണിയുടെ നെഞ്ചിൽ അച്ഛന്റെ കനത്ത കാലുകൾ പ്രഹരമേല്പിച്ചു.ഒരു മാസ്സ് സിനിമ നായകനെ നോക്കി നിൽക്കുന്ന പോലെ ഞാൻ ആ പെർഫോമൻസിൽ അന്തം വിട്ട് നോക്കി നിൽക്കുമ്പോൾ അച്ഛൻ ഉണ്ണിയെ ഷർട്ടിന്‌ കുത്തിപ്പിടിച്ചു പൊക്കി തലങ്ങും വിലങ്ങും തല്ലാൻ തുടങ്ങി. "മേലാൽ എന്റെ ചെക്കനെ ശല്യപ്പെടുത്തിയ..കൊല്ലും ഞാൻ നിന്നെ !" ഈശ്വരാ മൂർഖൻ പാമ്പിനോടാണല്ലോ ഈ ഞാഞ്ഞൂല് ഇത്രേം കാലം നെഞ്ച് വിരിച്ചു ഡയലോഗടിച്ചത്എന്നാണ് ഞാനപ്പോൾ ചിന്തിച്ചത്. “ഇല്ലേട്ടാ ഞാൻ പോയ്‌ക്കോളാം, ഇനി ശല്യപ്പെടുത്തൂല.. “ അവൻ കൈകൂപ്പി കൊണ്ട് പറഞ്ഞു.അച്ഛൻ പിടി വിട്ടതോടെ അയാൾ ചുളുങ്ങിയ ഷർട്ട് ഒക്കെ നേരെയാക്കി എല്ലാവരെയും ഒന്ന് നോക്കി തലകുനിച്ചുകൊണ്ട് നടന്നു നീങ്ങി. "ആാാാ.. പൊന്നൂസേ..,” ഉണ്ണിമാമ അവളുടെ അടുത്തുകൂടെ പോയതും നിലവിളിയോടെ അമ്മു നിലത്തേക്ക് വീണു. "അമ്മൂ... “ ഒറ്റക്കുതിപ്പിന്‌ അവളെ നിലത്തുനിന്നും പൊക്കിയെടുത്തു മടിയിൽ വെച്ച എന്റെ സർവ നാഡികളും തളർത്തുന്ന കാഴ്ചയായിരുന്നു അത്. അവളുടെ കഴുത്തു മുറിഞ്ഞു ചോര ഒഴുകിക്കൊണ്ടിരിക്കുന്നു.ആ കാഴ്ച കണ്ട് അമ്മ ബോധ രഹിതയായി നിലത്ത് വീണു. "നിന്നെ കൊല്ലുമെന്ന് പറഞ്ഞതല്ലെടീ.. പൂറി മോളെ " ഒരു ഭ്രാന്തനെപ്പോലെ അട്ടഹസിച്ചു കൊണ്ട് ഉണ്ണി

💬 Comments

View all comments