Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]
ഇരുട്ടിലേക്ക് ഓടി മറഞ്ഞു.
"ബ്ലേഡ് കൊണ്ട് വരഞ്ഞതാ അവൻ "
അച്ഛൻ എന്റെ തോളിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു.
എന്ത് ചെയ്യണമെന്ന് ഒരു പിടിയും ഇല്ലാതെ ഒരു നിമിഷം നിസ്സഹായനായി അവളെ നോക്കി ഇരുന്ന ഞാൻ ഏതോ ഒരുൾപ്രേരണയിൽ എന്റെ കൈകളിൽ കിടന്ന് പിടയുന്ന അമ്മുവിനെയും പൊക്കിയെടുത്തു കൊണ്ട് റോഡിലേക്കോടി.ഞങ്ങൾ രണ്ട് പേരും നിലവിളിക്കുന്നുണ്ടായിരുന്നു.ദൈവ കൃപ പോലെ ഒരു ഓട്ടോ കാലിയടിച്ച് ഞങ്ങളുടെ മുന്നിലെത്തി.കാര്യം പിടികിട്ടിയ ഓട്ടോ ഡ്രൈവർ പരമാവധി സ്പീഡിൽ ഓടിച്ചു കൊണ്ടിരുന്നു..
എന്റെ ഡ്രസ്സ് മൊത്തം ചോരയായിരുന്നു.അപ്പോഴും അവളുടെ ബോധം മറഞ്ഞിട്ടില്ല..
"പൊ. ന്നൂ.. സ്സേ...
അവൾ അവ്യക്തമായി വിളിച്ചു.
"ഒന്നൂല്ലേടാ കണ്ണാ പേടിക്കണ്ടാ ട്ടോ.. “
അവളെ സമാധാനിപ്പിക്കുമ്പോ ഞാനും കരയുകയായിരുന്നു.
"ഞാൻ മരിച്ചാൽ ശ്രീകുട്ടിയെ കല്യാണം കഴിക്കണട്ടോ.. "
"സംസാരിക്കല്ലേ വാവേ...
സംസാരിക്കുമ്പോൾ കഴുത്തിലെ മസിലുകൾ ഇറുകി രക്തം കൂടുതൽ വരുന്നുണ്ടായിരുന്നു. അവൾ പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. മരണമൊഴി പോലെ !
രക്തത്തിൽ കുളിച് എന്റെ മടിയിൽ കിടക്കുന്ന അവളെ നോക്കിയിരിക്കെ
അവളെ കണ്ട നാൾ മുതലുള്ള ഓരോരോ കാര്യങ്ങളും ഇമേജുകൾ പോലെ എന്റെ കണ്ണിലും മനസ്സിലും മിഞ്ഞിമറഞ്ഞു കൊണ്ടിരുന്നു.എന്റെ ജീവൻ എന്നിൽ നിന്നും അകന്ന് പോകുമോ എന്ന് ഞാൻ വല്ലാതെ പേടിച്ചു.നേരത്തെ കേട്ട അശരീരി എക്കോ പോലെ വീണ്ടും വീണ്ടും എന്റെ ചെവിയിൽ കേട്ടുകൊണ്ടേയിരുന്നു.
ഹോസ്പിറ്റലിലെ ക്രച്ചസിലേക്ക് അവളെ കിടത്തിയതും ബോധ രഹിതനായി ഞാൻ നിലത്തേക്ക് വീണു. പിന്നെ ബോധം വരുമ്പോൾ ഞാൻ ലച്ചുവിന്റെ മടിയിൽ തലവെച്ചു കിടക്കുകയാണ്.ചുറ്റിനും നോക്കുമ്പോൾ അച്ഛനും അച്ഛമ്മയും എല്ലാം തൊട്ടപ്പുറത്തുണ്ട്..
"
💬 Comments
View all comments