0%

Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Author : kannan Read All Parts 3.2K
കണ്ടില്ലല്ലോ? അവൾ അത് ചോദിച്ചപ്പോഴാണ് ഞാനും അവരെ കുറിച്ചോർക്കുന്നത്.സ്വന്തം മകൾ ഈ അവസ്ഥയിൽ കിടക്കുമ്പോൾ തിരിഞ്ഞു നോക്കാത്ത അവർ എന്ത് മനുഷ്യരാണെന്നോർത്തപ്പോൾ എനിക്ക് ദേഷ്യം ഇരച്ചു കയറി. “ഫ്‌ളൈറ്റ് കിട്ടീട്ടുണ്ടാവൂല…. ഞാൻ ദേഷ്യത്തോടെ പറഞ്ഞു. അപ്പോഴാണ് ഒരു കാൾ വന്ന് ലച്ചു എണീറ്റു പോവുന്നത്. "അടുത്താഴ്ച മൂപ്പർക്ക് ലീവുണ്ടത്രെ ആ ഞായറാഴ സംസാരിക്കുന്നതിനിടെ ലച്ചവിന്റെ മുഖഭാവം കണ്ട് സംശയം തോന്നിയ ഞാൻ തടിച്ചിയെ മാറ്റി നിർത്തികൊണ്ട് കാര്യം അന്വേഷിച്ചു... "ഡാ അമ്മൂന്റെ വീടിന് ഇന്നലെ രാത്രി ആരോ തീവെച്ചു.അച്ഛനും അമ്മേം ഉറങ്ങീല്ലായിരുന്നു അതോണ്ട് രക്ഷപ്പെട്ടു. രണ്ടാൾക്കും പൊള്ളലേറ്റിട്ട്ണ്ട്. ഹോസ്പിറ്റലിൽ ആണ്. വീടാകെ കത്തി നശിച്ചു പോയി. ലച്ചു സ്വകാരം പറയുന്ന പോലെ മന്ത്രിച്ചു "അതവനാണ് ഉണ്ണി... " ആ പേര് ഉച്ചരിക്കുമ്പോൾ എന്റെ രക്തം തിളക്കുന്നുണ്ടായിരുന്നു. "പിന്നെ ഒരു കാര്യം കൂടെ... ലച്ചു ചുറ്റും നോക്കി കൊണ്ട് പറഞ്ഞു... എന്താ...? "അമ്മുവിന്റെ അകന്ന ബന്ധുവില്ലേ മോഹനേട്ടൻ അയാളെ ആരോ ഇന്നലെ കുത്തി കൊലപ്പെടുത്തി." അതും ഉണ്ണിയാണെന്നാ പറയുന്നേ. പോലീസ് അവനെ തിരയുന്നുണ്ട്... പേടിച്ചരണ്ട കണ്ണുകളോടെ ലച്ചു പറഞ്ഞു നിർത്തി എന്റെ കയ്യിൽ മുറുകെ പിടിച്ചപ്പോൾ ഇടിവെട്ടേറ്റപോലെ ഞാൻ നിന്നു.ഞങ്ങളെ ഒരുമിപ്പിക്കാൻ ശ്രമിച്ച പാവം മോഹനേട്ടനെ അവൻ.. ഈ നരഭോജിയെ ഇനിയും ജീവിക്കാൻ അനുവദിച്ചു കൂടാ.അല്ലങ്കിൽ എന്റെ കുടുംബം അവൻ കുളം തോണ്ടും അതുറപ്പാണ്.
"എടാ ആ ദുഷ്ടൻ നമ്മളേം കൊല്ലുവോ.. എനിക്ക് പേടി ആവുന്നു... "അവനൊരു ക്രിമിനൽ ആണമ്മേ സൂക്ഷിക്കണം. അച്ഛൻ എന്തെ..? എനിക്കപ്പോഴാണ് അച്ഛന്റെ ഓർമ വന്നത്. ഇന്നലെ അച്ഛന്റെ മുന്നിൽ പത്തി മടങ്ങിയതിന്റെ ദേഷ്യത്തിൽ

💬 Comments

View all comments