0%

Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Author : kannan Read All Parts 3.2K
ഒന്നിനും കൊള്ളൂല, ഷോക്കേസിൽ വെക്കാനല്ലാതെ.. " ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും അവളുടെ കണക്ക് കൂട്ടൽ തെറ്റിച്ചു കൊണ്ട് കണ്ണീർ തുള്ളികൾ പുറത്തേക്ക് ചാടി.. "അത് ഞാൻ സഹിച്ചു.. " അതിഷ്ടപ്പെടാതെ ഞാൻ കെറുവിച്ചു കൊണ്ട് മറുപടി നൽകി. "ഇന്നലെത്തോടെ എല്ലാം തീർന്നൂന്ന് കരുതി.മരിക്കാൻ എനിക്ക് പേടിയില്ല, പക്ഷെ എന്നേക്കാൾ സ്നേഹിക്കുന്ന ഒരുത്തിയുടെ അടുത്ത് എന്റെ ചെക്കനെ ഏൽപ്പിക്കാതെ പോവേണ്ടി വരുമോന്നായിരുന്നു ന്റെ പേടി.. " തീർത്തും അവശയാണ് ആളെന്ന് അവളുടെ ശബ്ദം കേട്ടപ്പോൾ മനസിലായി. "നിനക്ക് വേറൊന്നും പറയാനില്ലേ പെണ്ണെ ? "ആ ണ്ട്.. ഇനി ഇതിന്റെ പേരിൽ പകരം വീട്ടാനൊന്നും നടക്കണ്ട. അയാള് എവിടേലും പോയി ജീവിച്ചോട്ടെ.. "
"ആ... " ഞാൻ ഒന്ന് മൂളിക്കൊടുത്തു... "ചൂടാവില്ലെങ്കി ഞാനൊരു കാര്യം പറയാം.. " അവൾ മുഖവുരയോടെ പറഞ്ഞു. "നീ ഒരു കോപ്പും പറയണ്ട.. നിന്റെ കഴുത്തല്ല തല തന്നെ പോയാലും എന്റെ ജീവിതത്തിൽ ഇനി മറ്റൊരുത്തി വരൂല. അതോണ്ട് ആ സംസാരം നിർത്തിക്കോ ! ഞാൻ ശബ്ദം കനപ്പിച്ചതും അവൾ പിന്നെ മിണ്ടീല. പരസ്പരം കൈകൾ കൊരുത്ത്‌ കണ്ണിൽ കണ്ണിൽ നോക്കി ഇരുന്നു. കരഞ്ഞു എന്ന് പറയുന്നതാവും ശരി. "ഇവള്ടെ സംസാരം കേട്ടാൽ ചിരി വരും.കഴുത്തിൽ ഒരു പോറലേറ്റപ്പോഴേക്കും പെണ്ണ് കടന്ന് ചിന്തിക്കാൻ തുടങ്ങി.. " ലച്ചു അകത്തേക്ക് കടന്ന് വന്നു കൊണ്ട് പറഞ്ഞു.പിന്നെ ഞങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു. "രണ്ട് ദിവസം കഴിഞ്ഞ വീട്ടിലേക്ക് പോവാന്നു പറഞ്ഞിട്ട്ണ്ട്... ഇനി റെസ്‌റ് എടുത്ത മാത്രം മതീന്ന് " ലച്ചു അവളുടെ കയ്യിൽ തലോടിക്കൊണ്ട് പറഞ്ഞു. “അച്ഛനേം അമ്മേനേം

💬 Comments

View all comments