Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]
ഞാൻ റൂമിൽ നിന്ന് പോലും ഇറങ്ങാതായി.എന്നെ കണ്ടില്ലെങ്കി പെണ്ണ് കുഞ്ഞുങ്ങളെപ്പോലെ ബഹളം വെക്കുന്നത് ശീലമാക്കി.
"ഈ ആക്രിയെ വല്ല കൊക്കേലും കൊണ്ട് എറിഞ്ഞിട്ട് നല്ലൊരു പെണ്ണിനെ കെട്ടാൻ നോക്ക് ചെക്കാ.. "
ശബ്ദം കേട്ട് ഞാൻ ഓടിച്ചെല്ലുമ്പോൾ അവൾ പാതി കാര്യമായി പറയും. വന്ന് വന്ന് ഞാനതൊക്കെ മൈൻഡ് ചെയ്യാതായപ്പോൾ അവൾ പറച്ചില് നിർത്തി.
വീടിന്റെ മുറ്റം പോലും കാണാറില്ലെങ്കിലും അവളോടൊപ്പം ഞാൻ ഹാപ്പി ആയിരുന്നു.
"ഇതൊക്കെ അങ്ങേരു നമ്മളെ പരീക്ഷിക്കുന്നതാടീ.. കൂളായിട്ട് ഇരിക്ക് മൂപ്പര് ചമ്മി നാറണം "
ഞാൻ ഇടയ്ക്കിടെ അവളോട് പറയാറുണ്ട്. അത് കേൾക്കുമ്പോൾ അവൾ ഒന്ന് ഉഷാറായി പാൽപ്പല്ലുകൾ കാട്ടി ചിരിക്കും.അച്ഛൻ എല്ലാം മേടിച്ചു കൊണ്ട് തരുമെങ്കിലും അവളോട് സംസാരിക്കാൻ എന്തോ മടിയുള്ള പോലെ തോന്നാറുണ്ട് എനിക്ക്.പതിയെ പതിയെ അതിനും മാറ്റം വന്നു തുടങ്ങി. വന്ന് വന്ന് അവർ തമ്മിൽ നല്ല കൂട്ടായി.വീടും കിടപ്പാടവും പോയ അവളുടെ അച്ഛനെയും അമ്മയെയും ലച്ചു ഇടപെട്ട് വാടക വീട്ടിലേക്ക് മാറ്റി.ഉണ്ണിമാമയുടെ മരണത്തോടെ അച്ഛമ്മ വീടും പറമ്പും കുട്ടൻ മാമക്ക് എഴുതി കൊടുത്ത് ഞങ്ങളുടെ വീട്ടിലേക്ക് താമസം മാറ്റി അച്ഛനും അമ്മയും ഇടക്ക് വരാറുണ്ട്.കൃത്യമായ ചികിത്സയുടെയും ഫിസിയോ തെറാപ്പിയുടെയും ദൈവാനുഗ്രഹത്തിന്റെയും ഫലമായി ഏകദേശം നാല് മാസം ആയപ്പോഴേക്കും അമ്മു കഴുത്ത് അനക്കാൻ തുടങ്ങി.അതോടെ എല്ലാവർക്കും വല്യ സന്തോഷം ആയി പിന്നെ പിന്നെ ഞാൻ കഴുത്തിൽ മസാജ് ചെയ്ത് കൊടുക്കാനും തുടങ്ങി.സാവധാനം അവൾ പൂർവ സ്ഥിതിയിലായി.കുറെ കാലം അനങ്ങാതെ കിടന്നത് കൊണ്ട് അവൾക്ക് എണീറ്റിരിക്കുമ്പോഴേക്കും തല ചുറ്റുന്നുണ്ടായിരുന്നു.ഇടക്ക് ഞാനും ലച്ചുവും മാറി മാറി കുറച്ച് ദൂരം പിടിച്ചു
💬 Comments
View all comments