0%

Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Author : kannan Read All Parts 3.2K
നടത്തിക്കും.എന്റെ പഴയ കുറുമ്പിയായി മാറിക്കഴിഞ്ഞു പെണ്ണിപ്പോൾ.എട്ടുമാസം ആയപ്പോഴേക്കും ചികിത്സ പൂർണമായി നിർത്തി.കഴിഞ്ഞ കാലം ഒരു ദുസ്വപ്‌നം പോലെ മറന്ന് വീണ്ടും ഞങ്ങൾ പ്രണയ ജോഡികളായി പാറി പറക്കാൻ തുടങ്ങിവീട്ടിലെ സർവഅധികാരിയായി അവൾ വിലസി നടക്കുവാണ് ഇപ്പൊ.അച്ഛൻ കൂടെ കൂടെ അവളെ വിളിക്കാറുണ്ട്.ലച്ചു കല്യാണത്തിന് മുന്നേ തന്നെ വീടിന്റെ ഭരണം അവളെ ഏൽപ്പിച്ചു കഴിഞ്ഞു . സത്യം പറഞ്ഞാൽ എനിക്കിതൊന്നും തീരെ പിടിക്കുന്നില്ല.അതു കൊണ്ട് തന്നെ തരം കിട്ടുമ്പോഴെല്ലാം ഞാൻ അവളെ നുള്ളാനും പിച്ചാനും തുടങ്ങി.അവൾ ലച്ചുവിനോട് പറഞ്ഞു കൊടുത്ത് പലിശ സഹിതം അത് തിരിച്ചു തരും. നാട്ടിൽ എല്ലാവരും ഞങ്ങളുടെ കാര്യങ്ങൾ അറിഞ്ഞു കഴിഞ്ഞിരുന്നു.ആദ്യമൊക്കെ ചോദ്യങ്ങൾ ഉണ്ടായെങ്കിലും പിന്നെ പിന്നെ അതാരും ശ്രദ്ധിക്കാതായി.പിന്നെ ഞങ്ങളുടെ കാര്യം അന്വേഷിക്കല് മാത്രം അല്ലല്ലോ നാട്ടുകാർക്ക് പണി. പരസ്പരം മതിമറന്നു സ്നേഹിക്കുന്ന ദിവസങ്ങളിലൊന്നിൽ ലച്ചുവിനോടൊപ്പം അടുക്കളയിൽ കറിക്കരിഞ്ഞു കൊണ്ടിരിക്കുകയാണ് പെണ്ണ്. ഞാനാണെങ്കിൽ അവളെ കാണാതെ അസ്വസ്ഥനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു "അമ്മൂ... " ഞാൻ നീട്ടി വിളിച്ചു ഓ...
അടുക്കളയിൽ നിന്ന് എല്ലാരേയും കേൾപ്പിക്കാൻ അവൾ വിളികേട്ടു "ഇത്തിരി വെള്ളം എടുത്ത്‌ താ... കഷ്ടണ്ട് ട്ടോ പൊന്നൂസേ ഞാനിവിടെ പണീലല്ലേ ഒന്നെടുത്തു കുടിച്ചൂടേ..? അവൾക്ക് എന്റെ വിളി തീരെ ഇഷ്ടപ്പെട്ടിട്ടില്ല. "ഓ ആറേഴു മാസം ദേഹത്ത്‌ ഒരുറുമ്പ് പോലും കടിക്കാതെ കൊണ്ട് നടന്നപ്പോ ഞാൻ ചെയ്യാത്തതൊന്നും ഇല്ലാ. ആ എനിക്കിപ്പോ ഒരു തുള്ളി വെള്ളം എടുത്ത് തരാൻ സൗകര്യം ഇല്ലാല്ലേ.. ആയിക്കോട്ടെ... ഞാൻ അവസാന ആയുധമായ സെന്റി എടുത്തലക്കി. അടുത്ത നിമിഷം ഗ്ലാസ്സിൽ വെള്ളവുമായി അവൾ ഹാളിലേക്ക് വന്നു. "ന്നാ ഇനി

💬 Comments

View all comments