0%

Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Author : kannan Read All Parts 3.2K
ഗൗരവത്തോടെ ചോദിക്കുന്നത് കേട്ട് ഞാനടക്കമുള്ളവർ ഞെട്ടി. “എന്തോന്നാ ലച്ചൂ ഈ പറയണേ..? ഞാൻ തടിച്ചിയുടെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു.
“നീ മിണ്ടാതിരിക്ക്, നാട്ടുകാരെ കാണിക്കാൻ എന്തെങ്കിലും വേണ്ടേ ഇവർക്കാകെ ഒരു മോളല്ലേ ഒള്ളൂ “ ലച്ചുവിന്റെ സ്വരം കൂടുതൽ കടുത്തു തുടങ്ങിയതും അമ്മുവിന്റെ മുഖം മാറാൻ തുടങ്ങിയിരുന്നു. “അതിപ്പോ തല്ക്കാലം ഒന്നിനും നിവർത്തിയില്ല.ഇത്തിരി സാവകാശം തന്നാൽ കഴിയന്ന പോലെ എന്തെങ്കിലും തരാം “ അവളുടെ അച്ഛൻ താഴ്മയായി പറഞ്ഞു. “സാവകാശം ഒന്നും പറ്റില്ല ഹേ. ഇവൾക്കിപ്പോ തന്നെ ഇരുപത്തഞ്ച് വയസായി.ഇനി വൈകിച്ചാൽ എങ്ങനെയാ.. “ ഉത്തരമില്ലാതെ അവർ പരസ്പരം നോക്കി. “ഇവരെക്കൊണ്ടൊന്നും നടക്കൂല ചെക്കാ.നീ ആ കാറിൽ ഉള്ള പെട്ടി എടുത്തോണ്ട് വന്നേ “ ലച്ചു ചിരിയോടെ എന്നോട് പറഞ്ഞു.ഞാനിത് പ്രതീക്ഷിച്ചതാണ്.പക്ഷെ ആ പെട്ടി കാറിൽ എടുത്ത് വെക്കുന്നത് ഞാൻ കണ്ടില്ലായിരുന്നു. ലച്ചു ചിരിച്ചതോടെ ആശ്വാസത്തിന്റെ പുഞ്ചിരികൾ എല്ലാവരിലും വിടർന്നു.ഞാൻ എണീറ്റ് പോയി കാറിൽ നിന്ന് പെട്ടി എടുത്ത്കൊണ്ട് വന്ന് ലച്ചുവിനെ ഏൽപ്പിച്ചു “.ഇതൊക്കെ എന്റെ ആഭരണങ്ങളാണ്, അത്യാവശ്യം എല്ലാം ണ്ട്.എന്നായാലും ഇതിവൾക്കുള്ളതല്ലേ…? ലച്ചു അമ്മുവിന്റെ അച്ഛന്റെ കയ്യിൽ പെട്ടി ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു. “ആൾക്കാരെ ടെൻഷൻ ആക്കാൻ അമ്മേം മോനും ബെസ്റ്റാ… “ അമ്മു ചിണുങ്ങി കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു പറഞ്ഞു.അങ്ങനെ സന്തോഷപൂർവ്വം കാര്യങ്ങൾ നടന്നു.ജാതകം നോക്കൽ കോമഡി ആയതു കൊണ്ട് അതിന് മെനക്കെട്ടില്ല.കല്യാണക്കാര്യം അറിഞ്ഞപ്പോൾ അമ്മ വീട്ടിൽ നിന്ന് കുറച്ച് എതിര്പ്പുകൾ ഉണ്ടായി.പക്ഷെ അമ്മയെ എതിർത്തിട്ട് കാര്യം ഇല്ലാന്ന് മനസ്സിലായതോടെ അവർ പെട്ടന്ന് സമ്മതിച്ചു.വേണ്ടപെട്ടവരെയെല്ലാം ഞാനും ലച്ചുവും നേരിട്ട് പോയി ക്ഷണിച്ചു.ഒരുക്കങ്ങൾ എല്ലാം

💬 Comments

View all comments