0%

Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]

Author : kannan Read All Parts 3.2K
പൂർത്തിയാക്കി.ക്ഷണിച്ചു ക്ഷണിച്ചു മൂവായിരത്തോളം ആളുകളുടെ പരിപാടിയായി മാറി.കല്യാണം അമ്പലത്തിൽ വെച്ച് മതി എന്ന് എനിക്ക് നിർബന്ധം ആയിരുന്നു.അമ്പലത്തിലെ ഓഡിറ്റോറിയത്തിൽ വെച്ച് സദ്യയും ഏർപ്പാടാക്കി എല്ലാവരുടെയും സാനിധ്യത്തിൽ ഒരിക്കൽ ഒന്നായ അതെ അമ്പലനടയിൽ വെച്ച് ഞാനവളെ താലി ചാർത്തി. "ഇപ്പൊ എല്ലാ അച്ഛനും അമ്മയും കൂടെ ഉണ്ട്. അനുഗ്രഹവും ഉണ്ട്. Are you okey baby? ഞാൻ താലികെട്ടുന്നതിന് മുന്നേ ചിരിയോടെ അവളോട് ചോദിച്ചു. "കിന്നാരം പറയാതെ പ്രാർത്ഥിച്ചിട്ട് കെട്ട് പൊന്നൂസേ.... അത്രേം ആൾക്കാരുടെ മുന്നിൽ വെച്ച് എനിക്ക് നല്ലൊരു നുള്ളും ഉപദേശവും കിട്ടി. ഇരന്നു വാങ്ങി എന്ന് പറയുന്നതാവും ശരി.സകല ദൈവങ്ങളെയും മനസ്സിലേക്കാവാഹിച്ചു കൊണ്ട് ഞാനവളെ താലി ചാർത്തി.കണ്ട നാൾ മുതൽ എന്റേതാവണമെന്ന് ആഗ്രഹിച്ച എന്നാൽ പലപ്പോഴും എനിക്കെത്തിപ്പെടാനാവാത്തത്ര അകലത്തിലാണെന്ന് തോന്നിയ, എന്നെ ജീവിക്കാൻ പ്രേരിപ്പിച്ച, സ്നേഹിക്കാൻ പഠിപ്പിച്ച ആ മുതലിനെ, എന്റെ കുറുമ്പിയെ ഞാനിതാ എന്റേത് മാത്രമാക്കി മാറ്റിയിരിക്കുന്നു എന്ന ചാരിതാർഥ്യം എന്നെ പുളകം കൊള്ളിച്ചു.
കല്യാണത്തിന് ശേഷം വീട്ടിൽ സൽക്കാരമുണ്ടായിരുന്നു.എല്ലാം കഴിഞ്ഞ് രാത്രി മണിയറയിൽ കയറി എന്റെ "ഭാര്യയെ" കാത്തിരിക്കുകയാണ് ഞാൻ. പല വ്രതങ്ങളും തെറ്റിക്കാനും ഒടുവിൽ ആ മാറിൽ തലവെച്ചു നിദ്രയെ പുല്കാനും.ഇതേ സമയം ഉമ്മറത്ത്‌ അച്ഛന്മാരും അമ്മമാരും പിന്നെ അച്ഛമ്മയും വട്ടം കൂടിയിരുന്ന് വർത്തമാനം പറയുകയാണ്. "എന്തൊക്കെ പരീക്ഷണങ്ങള് നടന്നു ലെ.. ആ ഉണ്ണി എന്തൊക്കെ പരാക്രമങ്ങള് കാട്ടി കൂട്ടി അവസാനം ഓൻ സ്വയം അങ്ങട് പോയി ! ദീര്ഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി ലച്ചു എല്ലാവരെയും മാറി മാറി നോക്കി. "ഉണ്ണി പോയതല്ല പറഞ്ഞയച്ചതാ...! ലച്ചു പ്രതീക്ഷിച്ച ശബ്ദം ഗോപാലേട്ടന്റെതായിരുന്നു

💬 Comments

View all comments