Chapter Title : ❣️കണ്ണന്റെ അനുപമ 11❣️ [Kannan]
അവളെ അവിടെ നിർത്തി പോരാം.ഈ കോലാഹലങ്ങൾ ഒക്കെ അവസാനിച്ചിട്ട് തിരികെ കൊണ്ട് വരാം.. "
ലച്ചു മുൻകൂട്ടി പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്..
"ഡൺ.. ?"
അമ്മു പിന്നിൽ നിൽക്കുന്നത് കൊണ്ട് എനിക്കധികം സംസാരിക്കാൻ പറ്റുമായിരുന്നില്ല.പറഞ്ഞതിനൊക്കെ മൂളിക്കൊണ്ട് ഞാൻ ഫോൺ വെച്ചു.
"എന്തിനാ അമ്മ വിളിച്ചേ..?
ഞാൻ ഉമ്മറത്തേക്ക് കയറിയതും അമ്മു തിരക്കി.
"നാളെ നിന്റെ വീട് വരെ ഒന്ന് പോവാന്ന്. അമ്മക്ക് നിന്റെ വീട്ടുകാരെ ഒക്കെ ഒന്ന് കാണണം എന്ന് പറഞ്ഞു "
ഞാനവളുടെ തോളിലൂടെ കയ്യിട്ട് അകത്തക്ക് നടക്കുന്നതിനിടെ പറഞ്ഞു.
"അയ്യോ എന്നാ ഇപ്പൊ തന്നെ വിളിച്ചു പറയട്ടെ.. ഒക്കെ അലങ്കോലമായി കിടക്കാവും അമ്മ വരുമ്പോ വൃത്തിയില്ലാതെ കണ്ടാൽ മോശല്ലേ... "
"പിന്നേ മഹാറാണിയുടെ എഴുന്നള്ളത്തല്ലേ....?
ഒന്ന് പോയെടി... "
"അങ്ങനെ അല്ല ന്നാലും ഒന്ന് വൃത്തിയാക്കി ഇടാലോ !
കണ്ടാൽ കയറി ഇരിക്കാനെങ്കിലും തോന്നണ്ടേ?
"അതൊക്കെ തോന്നിക്കോളും
നീ ബേജാറാവണ്ട.. "
ഞാൻ അവളെ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും അവൾ അപ്പോഴേക്കും വിളി കഴിഞ്ഞിരുന്നു.AEO യുടെ ഇൻസ്‌പെഷന്റെ തലേന്ന് സ്കൂൾ മാഷുമാർക്ക് ഉണ്ടാവുന്ന അതെ ടെൻഷൻ ആയിരുന്നു അവൾക്ക്.ഒന്നോരോന്ന് ഓർമിച്ചു പറഞ്ഞ് അവൾ നിർദേശങ്ങൾ നൽകി കൊണ്ടിരുന്നു. എല്ലാം മൂളികേട്ട് കൊണ്ട് അവളുടെ അമ്മ ഫോൺ വെച്ചു.അവളെ ചുറ്റി പറ്റി നടന്ന് സമയം കളഞ്ഞു. ഏകദേശം എട്ടു മണി ആയപ്പോൾ ഞാൻ ഫുഡ് വാങ്ങിക്കാൻ പുറത്തേക്ക് പോയി.ഓർഡർ ചെയ്തതെല്ലാം പാർസൽ വാങ്ങി തിരിച്ചെത്തി.വരുന്ന വഴിക്ക് വഴിയിൽ വെച്ച് കൂടെ പഠിച്ച പലരെയും കണ്ടെങ്കിലും ഞാൻ കാണാത്ത ഭാവം നടിച്ചു.അത് വേറൊന്നും കൊണ്ടല്ല അവള് കൂടെ ഇല്ലാതെ എനിക്കിപ്പോ
💬 Comments
View all comments